പാടാത്ത പൈങ്കിളിയിലെ ദേവയുടെയും പൈങ്കിളിയുടെയും ചിത്രങ്ങൾ കുത്തിപ്പൊക്കി ആരാധകർ ; സൂരജ് പരമ്പരയിൽ നിന്നും പോകേണ്ടിയിരുന്നില്ല എന്ന് സോഷ്യൽ മീഡിയ!

0

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മികച്ച പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. പൈങ്കിളി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പര പിന്നീട് ദേവന്റെയും പൈങ്കിളിയുടെയും പ്രണയകഥയാണ് പറയുന്നത്. സൂരജ് സൺ ആയിരുന്നു ദേവനായി ആദ്യം എത്തിയിരുന്നത്. മനീഷ് മഹേഷാണ് പൈങ്കിളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഇരുവരുടെയും അഭിനയത്തിന് ലഭിച്ചു കൊണ്ടിരുന്നത്. പോരാത്തതിന് ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ആരാധകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പരമ്പരയിൽ ദേവയായി അഭിനയിച്ചിരുന്ന സൂരജ് സൺ സീരിയലിൽ നിന്നും പിന്മാറുകയായിരുന്നു. സൂരജിന്റെ പിൻമാറ്റം ആരാധകർക്ക് വലിയ ഒരു തിരിച്ചടി തന്നെയാണ് നൽകിയത്.

എന്നാൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് സൂരജിന്റെയും മനീഷയുടെയും ഒരുമിച്ചുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. കേരള സാരിയിൽ അതീവ സുന്ദരിയായാണ് മനീഷ കാണപ്പെടുന്നത്. മുണ്ടും ഷർട്ടും അണിഞ്ഞ് തനിനാടൻ വേഷത്തിലാണ് സൂരജും എത്തിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപ് മനീഷ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ച ചിത്രങ്ങൾ ആണ് ഇത്. എന്നാൽ സൂരജ് പരമ്പരയിൽ നിന്നും പിന്മാറിയതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കുത്തി പോകുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം.

അങ്ങനെയാണ് ഈ ചിത്രങ്ങളും ഇപ്പോൾ കുത്തിപ്പൊക്കി ഇരിക്കുന്നത്. യൂട്യൂബറും മോട്ടിവേഷണൽ ടോക്കറൂമാണ് സൂരജ്. സൂരജിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു. നിരവധി ആരാധകരുള്ള സൂരജിനെ പാടാത്ത പൈങ്കിളി എന്ന സീരിയലിലേക്ക് കാസ്റ്റ് ചെയ്തതിന് പിന്നിലും ഈ ആരാധക പിന്തുണ തന്നെയാണ്. എന്നാൽ താരത്തിനെ പിന്മാറ്റം വലിയ ആഘാതം തന്നെയാണ് ആരാധകർക്ക് ഏൽപ്പിച്ചിരിക്കുന്നത്. താരം ഇനിയെന്നെങ്കിലും ഏതെങ്കിലും പരമ്പരയിലൂടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സൂരജിന്റെ ആരാധകർ ഒന്നടങ്കം.