രണ്ടാമത്തെ അതിഥിയെ വരവേൽക്കാൻ ശരത്ത് അപ്പാനി. താരത്തിന് ആശംസകളർപ്പിച്ചു ആരാധകരും

0

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നമുക്ക് ഏറെ പരിചിതൻ ആയി മാറിയ നടനാണ് ശരത് അപ്പാനി. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ വേഷമണിഞ്ഞു. വലിയ സ്വീകാര്യതയാണ് താരം അഭിനയിച്ച അവിസ്മരണീയമാക്കിയ അപ്പാനി രവി എന്ന കഥാപാത്രത്തിന് കേരളക്കരയിൽ ലഭിച്ചത്.

നിരവധി പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. വേറിട്ട ഒരു ചിത്രം എന്നതിനുപരി വളരെ റിയലിസ്റ്റിക് ആയിട്ടായിരുന്നു ചിത്രത്തിൻറെ മേക്കിങ്. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് സിനിമയിലെ കഥാപാത്രങ്ങൾക്കും സിനിമയ്ക്കും നേടിയെടുക്കാൻ ആയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശരത്ത് അപ്പാനി തൻറെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആണ് രണ്ടാമതൊരു കുഞ്ഞു എത്തുന്ന സന്തോഷം പങ്കു വെക്കുന്നത്. ഭാര്യയും മൂത്തമകൾ അവൻതികയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കു വെച്ചു കൊണ്ടാണ് അപ്പാനി ശരത് ഈ കാര്യം വെളിപ്പെടുത്തിയത്.

താരത്തിൻറെ വാക്കുകൾ ഇങ്ങനെയാണ് ‘എനിക്ക് അവകാശപ്പെട്ട എല്ലാ തലക്കെട്ടുകളില്‍ നിന്നും, ” അച്ഛന്‍ ” എല്ലായ്‌പ്പോഴും മികച്ചതായിരുന്നു. രണ്ടാം തവണയും തലക്കെട്ടില്‍ വന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാറ്റിലുമുപരി എന്റെ മകള്‍ തിയ്യാമ എത്ര ആകാംക്ഷയോടെയും ആവേശത്തോടെയും ആണ് ഇപ്പോള്‍ അവളുടെ പങ്കാളിയെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നത് എന്ന് പ്രകടിപ്പിക്കാന്‍ കഴിയില്ല. നമുക്ക് ചുറ്റും നടക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും സര്‍വ്വശക്തന് ഒരു ടണ്‍ നന്ദി…’എന്നായിരുന്നു ശരത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

നിരവധി ആരാധകരാണ് താരത്തിന് ആശംസകളർപ്പിച്ചു വന്നുകൊണ്ടിരിക്കുന്നത്. സിനിമാരംഗത്ത് സജീവമായ ശരത് അങ്കമാലി ഡയറീസ്, വെളിപാടിൻറെ പുസ്തകം, ചെക്ക ചുവന്ന വാനം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധിപേരാണ് സമൂഹ മാധ്യമത്തിലൂടെ താരത്തെ പിന്തുടരുന്നത്. ശരത് പങ്കുവെച്ച ഈ പോസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.