ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വൈദികനിൽ നിന്നും ലൈംഗിക പീഡനത്തിന് ഇരയായി ; ട്രാൻസ്ജന്റർ ആയതിനെ തുടർന്ന് സമൂഹത്തിൽ നിന്നും പലപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു! എന്നാൽ ഇന്ന് എത്തി നിൽക്കുന്നത് സമൂഹത്തിന്റെ മുൻനിരയിൽ!

0

ട്രാൻസ്ജെൻഡർ സമൂഹത്തിന് ഭാരമാണ് എന്ന് കരുതുന്നവർ ഇപ്പോഴും നമുക്കിടയിലുണ്ട്. ആണിനുള്ളിലെ പെണ്മയെ തിരിച്ചറിയുന്ന ആണും, പെണ്ണിനുള്ളിലെ ആണിനെ തിരിച്ചറിയുന്ന പെണ്ണും അവർക്ക് ഇഷ്ടമുള്ള രീതിയിൽ സ്വന്തം വ്യക്തിത്വം തെളിയിക്കാൻ ശ്രമിക്കുമ്പോൾ, ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ നോക്കുമ്പോൾ അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന പലരും. അവർ എന്തോ കൊടുംകുറ്റവാളികൾ ആണെന്ന് പലപ്പോഴും സമൂഹം മുദ്ര കുത്തി. എന്നാൽ തോറ്റു പോകാൻ തയ്യാറായിരുന്നില്ല അവർ. തനിക്ക് ഉള്ളിലെ കഴിവുകളെ പുറത്തെടുത്ത് സമൂഹത്തിനു മുന്നിൽ തലയുയർത്തി ജീവിക്കാൻ പലരും പഠിച്ചു. എന്നാൽ ആ യാത്രയിൽ പലപ്പോഴും പല കഠിനമായ പ്രശ്നങ്ങളും അവർക്ക് നേരിടേണ്ടതായി വന്നു.

അവിടെയും തളരാതെ പിടിച്ചു നിന്നു. അത്തരത്തിൽ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർന്നുവന്ന ഒരു ട്രാൻസ് വുമൺ ആണ് ആർജെ അനന്യ. അവതാരകയായും ഇൻഫ്ലുവൻസറായും ആർജെയായും എല്ലാം ഇന്ന് സമൂഹത്തിനു മുന്നിൽ തിളങ്ങി നിൽക്കുകയാണ് അനന്യ എന്ന ട്രാൻസ്വുമൺ. എന്നാൽ ആ യാത്രയ്ക്കിടയിൽ പലപ്പോഴും പല പ്രതിസന്ധികളും അനന്യയ്ക്ക് നേരിടേണ്ടതായി വന്നു. ആ കാര്യങ്ങളെക്കുറിച്ച് എല്ലാം ഇന്ന് അന്യ തുറന്നുപറയുകയാണ്. ജോഷ്ടോക്കിൽ ആണ് അനന്യ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. അനന്യയുടെ വാക്കുകൾ ഇന്ന് സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. കൊല്ലം കാരിയായ അനന്യയിൽ പല തരത്തിലുള്ള മാറ്റങ്ങളും കണ്ടുവരുന്ന അതിനെ തുടർന്ന് പാലക്കാട് അട്ടപ്പാടിയിലെ ഒരു ബോർഡിങ്ങ് സ്കൂളിൽ കുടുംബം കൊണ്ടുചെന്ന് ആകുന്നു.

ബോർഡിങ് എന്ന പേര് മാത്രമേയുള്ളൂ ശരിക്കും പറഞ്ഞാൽ അതൊരു അനാഥാലയം തന്നെയാണെന്ന് ആണ് അനന്യ പറയുന്നത്. അവിടെവച്ച് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അനന്യ ഒരു വൈദികനിൽ നിന്നും ലൈംഗികപീഡനത്തിനു ഇരയായി. പലപ്പോഴായി അവിടെ നിന്നും ചാടി പോകുവാൻ ശ്രമിക്കുമ്പോഴെല്ലാം പിടിക്കപ്പെട്ട അനന്യയുടെ കൈ അവർ തല്ലിയൊടിച്ചു. തുടർന്ന് അവിടെ നിന്നും ഇറങ്ങി എറണാകുളത്തെത്തി അവിടെ ഒരു പെട്രോൾ പമ്പിൽ ജോലി നോക്കുന്നതിനിടയിൽ അവിടെയും പല പ്രതിസന്ധികളാണ് അനന്യ എന്ന ട്രാൻസ്ജെൻഡറിന് നേരിടേണ്ടിവന്നത്. രാത്രികാലങ്ങളിൽ പലപ്പോഴും ലേറ്റായി വരുന്ന സമയങ്ങളിൽ പോലീസ് ഒരു കാരണവുമില്ലാതെ പിടിച്ചോണ്ട് പോകും.

തങ്ങളുടെ മേൽ മെക്കിട്ട് കയറും. സെക്സ് വർക്കാർ ആണ് എന്ന് കരുതി പിടിച്ചുകൊണ്ടു പോകുന്ന പോലീസ് തന്നെ കൊണ്ടിടുന്നത് ആണുങ്ങളുടെ ജയിലിലാണെന്നും അനന്യ വ്യക്തമാക്കി. നിസ്സഹായാവസ്ഥയെ തുടർന്ന് പലപ്പോഴും സെക്സ് വർക്കിൽ ഏർപ്പെടേണ്ടതായി വന്നിട്ടുണ്ടെന്നും അനന്യ പറയുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടങ്ങളെ എല്ലാം അതിജീവിച്ചുകൊണ്ട് അനന്യ ഇന്ന് എത്തി നിൽക്കുന്നത് സമൂഹത്തിന്റെ മുൻനിരയിൽ തന്നെയാണ്. തോറ്റു കൊടുക്കാൻ തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചവൾക്ക് നേരെ വിജയത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു.