Social Media

നമിത കന്യകയാണോ എന്ന് ആരാധകൻ ; താരം ആരാധകരുമായി സംസാരിയ്ക്കുന്നതിനിടയിലായിരുന്നു ചോദ്യം! താരത്തിന്റെ മറുപടി കേട്ട് അമ്പരന്ന് സോഷ്യൽമീഡിയ!

മലയാളികളുടെ പ്രിയ നടിയാണ് നമിത പ്രമോദ്. മിനിസ്ക്രീനിലൂടെ ആണ് താരം മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്. ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ച നമിത സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. തുടർന്ന് ദിലീപിനൊപ്പം സൗണ്ട് തോമ എന്ന ചലച്ചിത്രത്തിലെ താരത്തിന് പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോട് കൂടി പിന്നീടങ്ങോട്ട് നിരവധി ചലചിത്രങ്ങളുടെ ഭാഗമാകുവാൻ നമിതപ്രമോദിനു സാധിച്ചു.

മലയാള സിനിമാ മേഖലയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുവന്നത് ചുരുങ്ങിയ നാളുകൾ കൊണ്ടായിരുന്നു. നിരവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിനു സാധിച്ചിട്ടുണ്ട്. കൂടുതലും ദിലീപ് ചിത്രങ്ങളിലാണ് നമിത നായികയായി എത്തിയത്. ചിത്രങ്ങൾ സെലക്ട് ചെയ്യുന്നതിൽ നിന്ന് തന്നെ നമിതയുടെ പക്വത മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ഇന്നിപ്പോൾ നമിതയുടെ പഴയ ഒരു അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

അഭിമുഖത്തിന് ഇടയിൽ അവതാരകൻ ആരാധകർക്കിടയിൽ നിന്നും കേട്ടിട്ടുള്ള ക്രേസിയായ ചോദ്യം ഏതാണ് എന്ന് ചോദിക്കുകയുണ്ടായി. ഈ ചോദ്യത്തിന് നമിത നൽകിയ ഉത്തരം ആണ് വലിയ രീതിയിൽ ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആ ആരാധകരുമായി സംവദിക്കുന്ന ക്വസ്റ്റ്യൻ ആൻസർ സെഷനിൽ പലപ്പോഴും ആരാണെന്ന് ചോദിച്ചിരിക്കുന്നത് താങ്കൾ കന്യക ആണോ എന്ന ചോദ്യമാണ്. ഈ ചോദ്യം ആണ് അത്തരത്തിൽ ക്രേസി ആയി തോന്നിയത് എന്നാണ് നമിത പറയുന്നത്.

എന്തുകൊണ്ടാണ് ഇവരെല്ലാം ഇങ്ങനെ ചോദിക്കുന്നത് എന്ന് അറിയില്ല എന്നും നമിത പറയുന്നു. അപ്പോൾ ഉത്തരം കൊടുത്തിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കൽ കൊടുത്തിട്ടുണ്ട് എന്ന് നമിത പറയുന്നു. ‘അതെ ഞാൻ കന്യകയാണ് ‘എന്ന ഉത്തരം നൽകിയെന്നാണ് താരം പറഞ്ഞിരിയ്ക്കുന്നത്. ഒപ്പം തന്നെ ഒരു ആയിരുന്നുവെങ്കിൽ ആരെ വിവാഹം കഴിക്കുമായിരുന്നു എന്ന ചോദ്യം കൂടി അവതാരകൻ ചോദിക്കുന്നുണ്ട്.

ഒരു ആണായിരുന്നെങ്കിൽ താൻ അനുഷ്ക ഷെട്ടി യെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും നമിതാ പ്രമോദ് പറയുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറൽ ആയി മാറുന്നതും പതിവാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top