കാർത്തിയുടെ നായിക വിവാഹിതയായി ; ചിത്രങ്ങൾ പങ്കുവെച്ച് താരം! ആശംസകളുമായി സോഷ്യൽമീഡിയ!

0

തെന്നിന്ത്യൻ താരസുന്ദരി പ്രണിത സുഭാഷ് വിവാഹിതയായി. തമിഴ്,തെലുങ്ക്, കന്നഡ സിനിമകളിലെല്ലാം സജീവമാണ് താരം. കാർത്തി നായകനായ ശകുനി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും കേരളത്തിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിൻ രാജുവാണ് താരത്തെ വിവാഹം കഴിച്ചത്. മെയ് മുപ്പതാം തീയതി ആയിരുന്നു താരത്തിന് വിവാഹം നടന്നത് പശ്ചാതലത്തിൽ ലളിതമായ ചടങ്ങുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

പ്രണിത തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകാരുമായി പങ്കുവയ്ച്ചത്. “കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവാഹചടങ്ങുകൾ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് മുൻകൂട്ടി പറയാതിരുന്നത്.” എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രണിത കുറിച്ചത്. പ്രണിതയുടെ വിവാഹചിത്രങ്ങൾ വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹംഗാമ ടുവിലൂടെ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മികച്ച ഒരു അഭിനേത്രി എന്നതിനുപരിയായി മികച്ച ഒരു നർത്തകി കൂടിയാണ് പ്രണിത. പ്രഭുദേവയുടെ ഡാൻസ് ഷോയിൽ പലപ്പോഴും പ്രണിതയെ കാണാനായി സാധിച്ചിരുന്നു. സൂര്യയ്ക്കൊപ്പം ഉള്ള മാസ്സ് എന്ന് ചലച്ചിത്രവും വലിയ സ്വീകാര്യതയാണ് നേടിയത്. ബംഗളൂരു സ്വദേശിയായ പ്രണിതയുടെ അരങ്ങേറ്റം കന്നട ചിത്രത്തിലൂടെയായിരുന്നു.

തുടർന്നിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാനും പ്രണിതയ്ക്ക് സാധിച്ചു. നിരവധി ആരാധകരെ സ്വന്തമാക്കിയ പ്രണിത സമൂഹമാധ്യമങ്ങളിലും സജീവമാണ്. വിവാഹത്തിനുശേഷവും താരം അഭിനയിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ഉന്നയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ താരം ഒരു വ്യക്തതയും ഇതുവരെയും നൽകിയിട്ടില്ല. തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ വിവാഹം കഴിഞ്ഞ ഇടയ്ക്കായിരുന്നു നടന്നത്.

അതിനുശേഷം ഇപ്പോൾ മറ്റൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. അധികം ഗോസിപ്പുകോളങ്ങളിൽ ഒന്നും ഇടം നേടാത്ത താരം കൂടിയാണ് പ്രണിത. മലയാളത്തിലേക്കും താരത്തിന്റെ പ്രവേശനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. താരത്തിന് ആശംസയുമായി നിരവധി പേരാണ് ഇതിനോടകം തന്നെ എത്തിയിരിയ്ക്കുന്നത്.