ആരും കൊതിയ്ക്കും ഇങ്ങനെയൊരു അമ്മ-മരുമകൾ ബന്ധം ; സമീറ റെഡ്‌ഡിയും മജ്രി വർദേയും തമ്മിലുള്ള ബന്ധത്തിൽ അസൂയപ്പെട്ട് സോഷ്യൽമീഡിയ! ഇരുവരുടെയും വാക്കുകൾ ഏറ്റെടുത്ത് ആരാധകർ!

0

ഒരുകാലത്ത് തെന്നിന്ത്യൻ താരസുന്ദരി ആയിരുന്നു സമീറ റെഡി. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി യിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം സമീറ നായികയായി തിളങ്ങി. തമിഴ്, തെലുങ്ക്,കന്നഡ, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിനൊപ്പമുള്ള ഒരു നാൾ വരും എന്ന ചലച്ചിത്രത്തിലാണ് സമീറ റെഡ്ഢി അഭിനയിച്ചത്. ചിത്രത്തിലെ സമീറയുടെ കഥാപാത്രം വലിയ രീതിയിൽ ആയിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു താരത്തിനെ വിവാഹം. ബിസിനസ്സുകാരനായ അക്ഷയ് വർധെയാണ് താരം വിവാഹം കഴിച്ചത്. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

സിനിമയിൽ ഇപ്പോൾ ഇല്ല എന്നാൽ പോലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് സമീറ റെഡി. മക്കൾക്കും കുടുംബത്തിനും അമ്മായി അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ആയി പലപ്പോഴും സമീറ റെഡി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സമീറ റെഡ്ഡി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാനുള്ളത്. പലപ്പോഴും വിവാഹത്തിനും പ്രസവത്തിനും ശേഷം ഉള്ള തന്റെ മാറ്റങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് ആണ് താരം എത്താറുള്ളത്. ഗർഭിണിയായിരിക്കെ സമീറാ റെഡി നടത്തിയ ഹിമാലയൻ യാത്ര വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും ബോഡി ഷേമിങ്ങിന് എതിരെ ശബ്ദം ഉയർത്തിയും താരം എത്തിയിട്ടുണ്ട്. ഒപ്പം തന്നെ തന്റെ അമ്മായിയമ്മ മജ്രി വർദേയ്‌ക്കൊപ്പം ഡാൻസ് കളിച്ചും വീഡിയോകൾ ചെയ്തും സമീറ സമൂഹമാധ്യമങ്ങളുടെ മനംകവർന്നു.

ഇന്നിപ്പോൾ സമീറ റെഡ്‌ഡിയും മജ്രി വർദ്ദേയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും. അമ്മ മരുമകൾ ബന്ധത്തിന് ഉപരിയായി അമ്മ മകൾ ബന്ധമാണ് ഇരുവരിലും കാണുവാൻ സാധിച്ചിട്ടുള്ളത്. അമ്മായി അമ്മയെ കുറിച്ച് സമീറ പറഞ്ഞിരുന്നത്, അവർ വളരെ ക്രെസി ആണ് എന്നാണ്. സാസുവുമായുള്ള ബന്ധം അഗാധം ആണെന്നും, ഞങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമാണ് എന്നും എല്ലാവരും അത് കാണുന്നുണ്ടെന്നും സമീറ പറയുന്നു. ഞങ്ങൾ വിയോജിക്കുന്ന പല കാര്യങ്ങളും ഉണ്ട് എന്നാൽ അത് തുറന്നുപറയാൻ ആണ് പതിവ്. എന്നാണ് തന്റെ അമ്മായി അമ്മയെ കുറിച്ച് സമീറ റെഡ്ഡി പറയുന്നത്. എന്നാൽ മജ്രി വർധയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

“ഓരോരുത്തർക്കും അവരവരുടെ ഇടവും അവരുടേതായ ജീവിതരീതിയുമുണ്ട്. അതിൽ ഞങ്ങൾ കൈകടത്താറില്ല. അതാരെയും അടിച്ചേൽപ്പിക്കാറുമില്ല. പഴയ സ്റ്റീരിയോടൈപ്പുകൾ ഞാൻ ലംഘിച്ചു. ഞങ്ങൾ ആരെയും നിയന്ത്രിക്കുന്നില്ല. നമ്മുടെ കുട്ടികളോട് ഓപ്പണാവണം, കുട്ടികളും ചെറുപ്പക്കാരും വളരെ ബുദ്ധിമാനാണ് – അവർക്ക് ലോകത്തെക്കുറിച്ച് കൂടുതൽ അറിയാം. അവർക്ക് കൂടുതൽ നല്ല ഐഡിയകളുണ്ടാവും.” ഈ അമ്മയുടെയും മരുമകളുടെയും വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം. അമ്മായിയമ്മ-മരുമകൾ പോരുകൾ മാത്രം കണ്ടു ശീലിച്ചവർക്ക് ഇതൊരു പുതിയ അനുഭവം കൂടിയാണ് പകർന്നുനൽകുന്നത്.