Social Media

കള്ളച്ചിരിയുമായി വിഹാൻ ; മകനെ ഇക്കിളിയാക്കി ചിരിപ്പിച്ച് വിനീത് ശ്രീനിവാസൻ! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

നടനായും മ്യൂസിക് ഡയറക്ടറായും ഗായകനായും സംവിധായകനായും എല്ലാം തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസൻ. തൊടുന്നതെല്ലാം പൊന്നാക്കി വാൻ വിനീത്ശ്രീനിവാസൻ ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന പുതുമുഖങ്ങളെ വെച്ച് ചെയ്ത ചലച്ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ സംവിധായകനായി ഉയർന്നത്. ചിത്രം വലിയ വിജയം കരസ്ഥമാക്കിയ തോടുകൂടി തുടർന്നുള്ള വിനീത്ശ്രീനിവാസൻ ചിത്രങ്ങലക്കായി ആരാധകർ കാത്തിരിക്കാൻ തുടങ്ങി. ആരാധകരുടെ കാത്തിരിപ്പിനും പ്രതീക്ഷിക്കും ഇതുവരെയും വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ മങ്ങലേൽപ്പിച്ചിട്ടില്ല.

പ്രണവ് മോഹൻലാൽ നെയും കല്യാണി പ്രിയദർശനെയും നായിക നായകൻമാർ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളുമായി പലപ്പോഴും ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കു വച്ചിരിക്കുന്ന ഒരു ചിത്രം തന്നെയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

വിനീത് മൂത്ത മകൻ വിഹാന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ക്യാമറയുടെ മുന്നിൽ നിന്ന് ഒഴിഞ്ഞുമാറുന്ന വിഹാന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുകയാണ് വിനീത് നിവാസൻ ഇപ്പോൾ. വിഹാനെ ചിരിപ്പിക്കാൻ നോക്കുന്ന വിനീതും എന്നാൽ ചിരിക്കാതെ ബലം പിടിച്ചിരിക്കുന്ന വിഹാനുമാണ് ചിത്രത്തിലുള്ളത്. ചിരിക്കാതെ ഇരിക്കുന്ന വിഹാനെ ഇക്കിളിയാക്കി ചിരിപ്പിച്ചു ചിത്രം പകർത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. വിനീത് ശ്രീനിവാസൻ വിഹാനോട് ചിത്രം എടുത്തോട്ടെ എന്ന് ചോദിക്കുന്നതാണ് ആദ്യ ചിത്രത്തിൽ.

രണ്ടാമത്തെ ചിത്രത്തിൽ വിഹാൻ ഒരു കള്ള ചിരി ചിരിക്കുന്നതാണ്. മൂന്നാമത്തെ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ വിഹാനെ ഇക്കിളിയാക്കി ചിരിപ്പിക്കുന്ന ചിത്രമാണ് ഉള്ളത്. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ കുറിച്ചത് ഇപ്രകാരമായിരുന്നു. ” ഹേയ് വിഹാൻ നി ഒരു ചിത്രത്തിന് വേണ്ടി പോസ് ചെയ്യുമോ? അല്ല, ഈ കള്ളച്ചിരിയല്ല വേണ്ടത്, ശരി നിന്നെ ഞാൻ ഇക്കിളിയാക്കിക്കൊള്ളാം. ” വലിയ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

നിരവധി ലൈക്കുകളും കമന്റുകൾ ചിത്രം ഇതിനോടകം തന്നെ വാരിക്കൂട്ടി കഴിഞ്ഞു. കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ള താരങ്ങളും വിനീത് ശ്രീനിവാസൻ പങ്കുവെച്ച് ചിത്രത്തിനു താഴെയായി കമന്റുമായി എത്തിയിട്ടുണ്ട്. പലപ്പോഴും വിനീത് ശ്രീനിവാസൻ പങ്കുവയ്ക്കുന്ന ഇത്തരത്തിലുള്ള കുടുംബ മുഹൂർത്തങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top