സിനിമയിൽ മാത്രമല്ല ജീവിതത്തിലും വാണി വിശ്വനാഥ് പൊളിയാണ്; തന്നെ ആക്രമിക്കാനെത്തിയവനെ ഓടിച്ചിട്ട് പിടിച്ച് മാസ് ഡയലോഗ് പറഞ്ഞ വാണിച്ചേച്ചി തന്നെയാണ് പെൺപുലിയെന്ന് സോഷ്യൽമീഡിയ!

0

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയിൻ ആണ് വാണി വിശ്വനാഥ്. നിരവധി മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച വാണി വിശ്വനാഥന് നിരവധി ആരാധകരാണുള്ളത്. അതുവരെയും മലയാളസിനിമയിൽ നാണംകുണുങ്ങി കളായ നായകൻ പിറകിൽ നിൽക്കുന്ന നായിക കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നത് എങ്കിൽ വാണിവിശ്വനാഥ് എന്ന നായിക നായകൻ ഒപ്പം നിൽക്കുന്ന നായികയായി മാറി. നായകൻ ഇല്ലാതെയും നായികാ പ്രാധാന്യമുള്ള ചിത്രങ്ങളും മലയാളത്തിൽ വിജയിക്കും എന്ന് താരം തന്റെ ചിത്രങ്ങളിലൂടെ കാണിച്ചുതരികയും ചെയ്തു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ചലച്ചിത്രങ്ങളിലും വാണിവിശ്വനാഥ് സജീവമായിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർ എല്ലാം ഒപ്പം അഭിനയിച്ച താരം ബാബുരാജിനെ വിവാഹം കഴിച്ച തോടുകൂടി അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുൻപ് താരം തന്റെ തിരിച്ചുവരവ് നടത്തിയിരുന്നു. തെലുങ്ക് സിനിമയിലൂടെയാണ് താരം വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയത്. ഒപ്പം തന്നെ രാഷ്ട്രീയത്തിലേക്കും ചുവട് വയ്ക്കുകയും ചെയ്തു വാണിവിശ്വനാഥ്. ഇന്നിപ്പോൾ ഈ ലോക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ പല പഴയ താരങ്ങളുടെ ഇന്റർവ്യൂകളും ആണ് സജീവമായി മാറിയിരിക്കുന്നത്. അത്തരത്തിൽ ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ് വാണിവിശ്വനാഥ്ന്റെ പഴയ ഒരു അഭിമുഖം. സിനിമയിൽ മാത്രമല്ല താൻ ബോൾഡ് എന്ന കാണിച്ചുതരികയാണ് ഈ ഒരു അഭിമുഖം.

യഥാർത്ഥ ജീവിതത്തിലും ആക്ഷൻ ഹീറോയിൻ തന്നെയാണ് വാണിവിശ്വനാഥ് എന്ന് ആണ് അഭിമുഖം കണ്ടതിനു ശേഷമുള്ള ആരാധകരുടെ അഭിപ്രായം. പഴയ കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് താരം അഭിമുഖത്തിൽ പങ്കുവയ്ക്കുന്നത്. റോഡിലൂടെ നടന്നു വരവേ ഒരു യാത്രികൻ തട്ടി തട്ടി ഇല്ല എന്ന രീതിയിൽ തന്നെ മറികടന്ന് പോവുകയായിരുന്നു. മനപ്പൂർവ്വം ആണോ അതോ അറിയാതെയാണോ എന്നത് തിരിച്ചറിയാനാകാത്തതിനാൽ തന്നെ കാറിന്റെ സൈഡ് മിററിലേക്ക് വാണിവിശ്വനാഥ് നോക്കുകയും ചെയ്തു. എന്നാൽ അപ്പോൾ മിററിൽ കാണാൻ സാധിച്ചത് ഡ്രൈവർ തന്നെ നോക്കി ചിരിക്കുന്നത് ആണ്. ഉടൻതന്നെ അയാളെ ചുണ്ടനക്കി തെറി വിളിയ്ക്കുകയായിരുന്നു.

നിമിഷങ്ങൾ കൊണ്ട് വണ്ടി ബ്ലോക്ക്‌ ആകുകയും ചെയ്തും തുടർന്ന് കാറിന്റടുത്തേയ്ക്ക് ഓടിയെത്തി വാണി വിശ്വനാഥ് കാറിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിയ്ക്കുകയായിരുന്നു. തുടർന്നു കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയ ഡ്രൈവറുടെ കോളറിൽ പിടിച്ച് , “പൊമ്പളങ്കളെ വീട്ടിലെ പാറ്, റോട്ടിലെ പക്കാതെ”. എന്ന് പറയുകയായിരുന്നു. ഈ ഒരു അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ തോടുകൂടി ചേച്ചി സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരേ മാസ്സ് ആണ് എന്നാണ് ആരാധക പക്ഷം. ഉണ്ണിയാർച്ചയും പൊലീസ് ഇൻസ്പെക്ടറെയും എല്ലാം തന്റെതായ രീതിയിൽ മലയാളികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എത്തിച്ച വാണിവിശ്വനാഥ് മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.