Social Media

സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത് ദിലീപിന്റെ മകൾ മഹാലക്ഷ്മിയുടെ വീഡിയോ ; മഹാലക്ഷ്മിയ്ക്കൊപ്പമുള്ളത് ആരാണെന്ന് ആരാധകർ?

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപ് കാവ്യാ ദമ്പതികൾ. മഞ്ജു വാര്യരുമൊത്തുള്ള നീണ്ട 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതിനു ശേഷമാണ് തന്റെ ജീവിതത്തിലേക്ക് കാവ്യാമാധവനെ ദിലീപ് കൂടെ കൂട്ടിയത്. കാവ്യാമാധവനെ അരങ്ങേറ്റ ചിത്രമായ ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപായിരുന്നു നായകനായി എത്തിയത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിലാണ് ഇരുവരും നായികാനായകൻമാരായി അഭിനയിച്ചത്.

പോകപ്പോകെ ഇരുവരും മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി മാറുകയായിരുന്നു. സിനിമയിലെ ഭാഗ്യ ജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിച്ച സന്തോഷത്തിലാണ് ആരാധകർ. എന്നാൽ പലപ്പോഴും വിമർശനങ്ങൾക്ക് ചർച്ചകൾക്കും ഇടയിലേക്ക് ഇരുവരുടെയും പേരുകൾ വലിച്ചിടപെടാറുണ്ട്. എന്നാൽ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ഇരുവരും തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്.

ദിലീപ്-മഞ്ജു ദമ്പതികളുടെ മകളായ മീനാക്ഷിയാണ് കാവ്യാമാധവനും ഒത്തുള്ള ദിലീപിന്റെ വിവാഹത്തിന് മുൻകൈയെടുത്തത്. 2018 ദിലീപിനും കാവ്യയ്ക്കും ഒരു മകൾ കൂടി ജനിച്ചു. മകളുടെ ചിത്രങ്ങൾ അധികമൊന്നും സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നില്ല. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് ആദ്യമായി ഇരുവരും കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.

അപ്രതീക്ഷിതമായി ലഭിക്കുന്ന ചിത്രങ്ങൾ മാത്രമാണ് മഹാലക്ഷ്മിയുടെ തായി സമൂഹമാധ്യമങ്ങളിൽ ഉള്ളൂ. അതിന്റെ നീരസം ആരാധകർക്ക് അല്പമൊന്നുമല്ല ഉള്ളത്. എന്നാൽ പോലും പലപ്പോഴും മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്തുമ്പോൾ അവയെല്ലാം ഇരുകൈയും നീട്ടിയാണ് കാവ്യ-ദിലീപ് ദമ്പതികളുടെ ആരാധകർ സ്വീകരിക്കാറുള്ളത്. മീനാക്ഷിക്കുള്ള അതേ സ്വീകാര്യത തന്നെയാണ് മഹാലക്ഷ്മിയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇന്നിപ്പോൾ മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനംകവർന്നിരിക്കുന്നത്. മറ്റൊരു കുഞ്ഞുമായി കളിക്കുന്ന മഹാലക്ഷ്മിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഉം ഫേസ്ബുക്കിലും എല്ലാം ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വലിയ സ്വീകാര്യത നേടിക്കൊണ്ട് മുന്നേറുകയാണ് മഹാലക്ഷ്മിയുടെ പുത്തൻ വീഡിയോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top