11 വർഷം 11 കുട്ടികൾ , ഇനിയും വേണമെന്ന് ആ അമ്മ. അതിശയിപ്പിക്കുന്ന കൗതുകവാർത്ത കാണാം

0

പണ്ടൊക്കെ നമ്മുടെ നാട്ടിൽ അഞ്ചും പത്തും കുട്ടികളുള്ള ദമ്പതിമാർ ഉണ്ടായിരുന്നു. പരിമിതമായ സാഹചര്യങ്ങളിലും തലമുറയെ നിലനിർത്താൻ പലരും പാടു പെട്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. പലരും അണുകുടുംബങ്ങൾ ഉണ്ടാക്കി ജീവിതം കഴിച്ചു പോകുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥ കേൾക്കാം.

അമേരിക്കയിലെ ന്യൂ മെക്സിക്കോ പട്ടണത്തിലെ ഒരു കുടുംബത്തിലെ കൗതുക വാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ക്രിസ് റോജേഴ്സ് കോട്നീ റോജേഴ്സ് ദമ്പതികൾക്ക് 11 വർഷത്തിനിടയിൽ ഉണ്ടായത് 11 കുട്ടികളാണ്. ഇനിയും മക്കൾ വേണം എന്ന് ഇരുവരും ആഗ്രഹിക്കുന്നു. അംഗസംഖ്യ കൂടുതലാണെങ്കിലും വളരെ സന്തോഷത്തോടെയാണ് ഈ കുടുംബം ജീവിക്കുന്നത്.

32 കാരൻ ഭർത്താവും 36 കാരി ഭാര്യയും സന്തുഷ്ടരാണ്. ആറ് ആൺകുട്ടികളും അഞ്ചു പെൺ കുട്ടികളും അടങ്ങിയ ഈ കുടുംബം സോഷ്യൽ മീഡിയയിൽ വൈറലാണ്. 2020 നവംബറിലാണ് ഈ കുടുംബത്തിലേക്ക് പതിനൊന്നാമത്തെ ആൾ എത്തിയത്. ജനിച്ച ഉടൻ കുഞ്ഞിന് ഓക്സിജൻ സഹായം വേണ്ടിവന്നു. എന്നാൽ ഇപ്പോൾ സുഖമായി ഇരിക്കുന്നു.

കുട്ടികളിൽ മൂത്തയാൾക്ക് പ്രായം വയസ്സാണ്. 2010 ല് ആണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. ക്ലിൻറ് എന്നാണ് അവൻറെ പേര്. 11 പേരും വളരെ ആത്മാർത്ഥമായി സന്തോഷത്തോടെയാണ് കഴിയുന്നത്. പന്ത്രണ്ടാമത്തെ ആൾക്കുള്ള ആസൂത്രണം തുടങ്ങണമെന്ന് ദമ്പതികൾ പറയുന്നു. എന്തായാലും സംഗതി സമൂഹമാധ്യമങ്ങളിൽ തരംഗം ആണ്.