പുതിയ സന്തോഷം കേക്ക് കട്ട് ചെയ്ത് ആഘോഷമാക്കി അവതാരക ലക്ഷ്മി നക്ഷത്ര ; ആശംസയുമായി ആരാധകർ!

0

മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയും അവതാരകയും ആണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടി ആണ് ലക്ഷ്മി നക്ഷത്ര എന്ന അവതാരകയ്ക്ക് കൂടുതൽ ആരാധകരെ ഉണ്ടാക്കിക്കൊടുത്തത്. ചിന്നു എന്നാണ് ലക്ഷ്മി നക്ഷത്രയെ ആരാധകർ വിളിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ഒരു കേബിൾ ടിവി ചാനലിലൂടെ അവതാരകയായി എത്തിയ ലക്ഷ്മി നക്ഷത്ര ഇന്ന് സ്റ്റേജ് പരിപാടികളിൽ നിറസാന്നിധ്യമാണ്. പ്രേക്ഷകരെ അധികമൊന്നും ബോറടിപ്പിക്കാതെ കൗണ്ടർ അടിച്ചു നർമ്മം കലർത്തിയും എല്ലാമുള്ള ലക്ഷ്മി നക്ഷത്രയുടെ അവതരണരീതി മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ലക്ഷ്മി നക്ഷത്ര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ ജീവിതത്തിലെ വലിയ ഒരു സന്തോഷ മുഹൂർത്തം ആഘോഷമാക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഇൻസ്റ്റഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സിനെ സമ്പാദിച്ച് ഇരിക്കുകയാണ് ലക്ഷ്മി നക്ഷത്ര എന്ന അവതാരക. ഇൻസ്റ്റാ ഫാമിലി നൽകിയ സ്നേഹത്തിന് നന്ദി അറിയിച്ചു കൊണ്ടാണ് താരത്തിന്റെ ആഘോഷം.

കേക്ക് കട്ട് ചെയ്ത് ഉള്ള ലക്ഷ്മി നക്ഷത്ര യുടെ ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് സമൂഹമാധ്യമങ്ങളിൽ. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലക്ഷ്മി നക്ഷത്ര കുറിച്ചത് ഇപ്രകാരമാണ്.” ചില സ്വപ്നങ്ങൾ നേടിയെടുക്കുവാൻ വളരെയധികം പ്രയാസമാണ്. എന്നാൽ പലരുടെയും സ്നേഹവും പിന്തുണയും കൊണ്ട് അവയെല്ലാം നേടിയെടുക്കാൻ സാധിക്കും. കുറച്ചു നിമിഷങ്ങൾ നിങ്ങളോട് നന്ദി പറയുന്നതിന് വേണ്ടി എടുക്കുകയാണ്. നിങ്ങൾ എനിക്ക് ഫോളോവേഴ്സ് മാത്രമല്ല എന്റെ കുടുംബത്തെ പോലെ തന്നെയാണ്. അതുകൊണ്ട് നമുക്ക് ഒരുമിച്ച് ഈ ആഘോഷത്തിൽ പങ്കെടുക്കാം. വൺ മില്യൺ ഇൻസ്റ്റാ ഫാമിലി. ഓരോരുത്തർക്കും നിങ്ങളുടെ ചിന്നു നന്ദി അറിയിക്കുകയാണ്. ”

വലിയ സ്വീകാര്യതയാണ് ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കു ലഭിച്ചിരിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചു കൊണ്ടാണ് ലക്ഷ്മി നക്ഷത്ര ആഘോഷങ്ങൾക്ക് തിരികൊളുത്തിയത്. നിരവധിപേരാണ് ചിത്രത്തിന്റെ ലൈക്കും കമന്റ്മായി എത്തിയിരിക്കുന്നത്. ലക്ഷ്മി നക്ഷത്ര അഭിനന്ദനം അറിയിച്ചു കൊണ്ടാണ് പലരും കമന്റ് ബോക്സിൽ എത്തിയത്. ഇനിയും ഇതുപോലെ തന്നെ മുന്നോട്ട് പോകാനാണ് എല്ലാവരും പറയുന്നത്. തുടർന്നും ഇത്തരത്തിൽ തന്നെ പിന്തുണ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പറയുന്നുണ്ട്.