ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു ; ആട് 3 ചിത്രം പുറത്തുവിട്ട് ചാക്കോച്ചൻ! സംഭവം ഏറ്റെടുത്ത് സോഷ്യൽമീഡിയ!

0

അനിയത്തിപ്രാവ് എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ ചാക്കോച്ചൻ അക്കാലങ്ങളിൽ എല്ലാം റൊമാന്റിക് ഹീറോ ആയാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ റൊമാന്റിക് ഹീറോയിൽ നിന്നും മാറി ഇന്നിപ്പോൾ ത്രില്ലർ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. നിരവധി ആരാധകരുള്ള താരത്തിന്റെ സിനിമകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മോഹൻകുമാർ ഫാൻസ്, നായാട്ട്, നിഴൽ തുടങ്ങി സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളാണ് അടുത്തിടെ കുഞ്ചാക്കോബോബന്റെതായി തിയേറ്ററുകളിലെത്തിയത്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി കൂടുതലായും മകൻ ഇസഹാക്കിനൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവയ്ക്കാറുള്ളത്. ഈ ചിത്രങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇന്നിപ്പോൾ കുഞ്ചാക്കോബോബൻ പങ്കുവച്ചിരിക്കുന്നത് പുതിയ ചിത്രം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആടുകളുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആട് അമ്മയുടെ എടുത്ത് പാലു കുടിക്കാൻ ആയി എത്തുന്ന രണ്ടു കുഞ്ഞാടുകൾ. ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറച്ചത് ഇപ്രകാരമാണ്. ” ആടുകളുടെ സ്വന്തം നാട്. ഫാംഹൗസ് ഡയറീസ്. ”

നിരവധി ലൈക്കുകളും കമന്റുകൾ മാണ് ഇതിനോടകം തന്നെ ചിത്രം വാരി കൂട്ടിയിരിക്കുന്നത്. സിനിമാതാരങ്ങളായ ജയസൂര്യയും രമേശ് പിഷാരടിയും ടോവിനോ തോമസും എല്ലാം കുഞ്ചാക്കോബോബൻ ചിത്രത്തിനു താഴെയായി കമന്റുമായി എത്തിയിട്ടുണ്ട്. രസകരമായ രീതിയിലാണ് ജയസൂര്യയും രമേശ് പിഷാരടിയും കമന്റിട്ടിരിക്കുന്നത്. ” ഈ കണ്ട്രി എന്ന് ഉദ്ദേശിച്ചത് നിന്നെയാണോ? ( അല്ലടാ നിന്നെ എന്ന കോമഡി സ്വീകരിക്കുന്നതല്ല.) എന്നാണു ജയസൂര്യ കുറിച്ചത്. ജയസൂര്യയ്ക്ക് മറുപടിയുമായി രമേശ് പിഷാരടി കുറിച്ചത് ഇപ്രകാരമായിരുന്നു. ” ആട് ത്രീ ചിത്രം പുറത്ത് വിട്ട് ചാക്കോച്ചൻ. ” ചാക്കോച്ചൻ ഇതിന് മറുപടി നൽകിയത്, ” പിഷാരടി പറഞ്ഞപോലെ ആട് ത്രീ” എന്നായിരുന്നു.

ജയസൂര്യയും ചാക്കോച്ചന് മാടുകളെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ടുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രം ആട്, ആട് ടു എന്നീ രണ്ട് ചിത്രങ്ങളും. ചാക്കോച്ചൻ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ജമ്നാപ്യാരിയും. ഈ ചിത്രങ്ങളെല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നേടിയത്. എന്നാൽ ചാക്കോച്ചന്റെ ഈ ഒരു പോസ്റ്റും പിഷാരടി നൽകുന്ന കമന്റ് വെച്ചുനോക്കുമ്പോൾ ആട് ത്രീ ഉടൻ ഉണ്ടാകുമോ എന്ന ചോദ്യവും ആരാധകരിൽ നിന്നും ഉയർന്നു. തിയേറ്ററിൽ വലിയ വിജയമായിരുന്നു ആട് ടു നേടിയത്. അതുകൊണ്ടുതന്നെ ഷാജി പാപ്പൻ എയും പിള്ളേരെയും ഇനിയും തീയേറ്ററിൽ കാണാൻ പ്രേക്ഷകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.