നീണ്ട നാളത്തെ കഷ്ടപ്പാടിന് ശേഷം നല്ലൊരു വേഷം കിട്ടി ;വഴിത്തിരിവായത് ആ കഥാപാത്രം! ഭാര്യയുടെ ഡെലിവറിക്കുള്ള പൈസയ്ക്കായി ആ ചെറിയ കഥാപാത്രം ചെയ്തു! ഇന്ന് എത്തിനിൽക്കുന്നത് മുൻനിര നായക പട്ടികയിൽ!

0

നിരവധി ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച്,ശേഷം മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ടോവിനോ തോമസ്. സഹനടനായും നായകനായും എല്ലാം നിരവധി ചിത്രങ്ങളിൽ ടോവിനോ തോമസ് അഭിനയിച്ചിരുന്നു. എന്നാൽ എന്ന് നിന്റെ മൊയ്തീൻ എന്ന ചലച്ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോട് കൂടിയാണ് ടോവിനോയെ തേടി മികച്ച കഥാപാത്രങ്ങൾ എത്തിത്തുടങ്ങിയത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രം അത്രമാത്രം ടോവിനോയുടെ അഭിനയജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്.

ദുൽഖർ സൽമാൻ പാർവതി ചലച്ചിത്രമായ ചാർലിയിലും മികച്ച ഒരു കഥാപാത്രത്തെ ടൊവിനോ അവതരിപ്പിച്ചു. കുറച്ച് സീനുകളിൽ മാത്രം ആണ് ടോവിനോ ഉള്ളത് എന്നാൽ പോലും ആ സീനുകളെല്ലാം ഇപ്പോഴും മലയാളി ഓർത്തിരിക്കുന്നുണ്ട്. എന്നാൽ ചാർലി എന്ന സിനിമ ചെയ്യാനായി ടോവിനോയെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നായിരുന്നു. ഒരു അഭിമുഖത്തിൽ ചാർലി ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും അന്ന് അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ച് താരം തുറന്നു പറയുകയാണ്. ” ഞാന്‍ എറ്റവും കൂടുതല്‍ റീടേക്കുകള്‍ എടുത്ത് അഭിനയിച്ച സിനിമയായിരുന്നു ചാര്‍ലിയെന്ന് ടൊവിനോ പറയുന്നു.

ആ സമയകത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന് മുന്‍പ് ഞാന്‍ അഭിനയിച്ച കൂതറ, രണ്ടാം ലോക മഹായുദ്ധം, യു ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകള്‍ ഒന്നും ശ്രദ്ധ നേടിയില്ല. എന്ന് നിന്‌റെ മൊയ്തീനില്‍ അഭിനയിച്ചുകഴിഞ്ഞെങ്കിലും സിനിമ റിലീസ് ആയിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു. ഹോസ്പിറ്റല്‍ ചെലവിനും മറ്റുമായി കയ്യില്‍ പത്ത് പൈസ ഇല്ലാത്ത സമയത്തായിരുന്നു ചാര്‍ലിയിലെ അതിഥി വേഷം ചെയ്യാന്‍ പോകുന്നത്. എന്റെ ഓരോ പ്രശ്‌നങ്ങളും എന്റെ അഭിനയത്തെയും ബാധിച്ചു.

നെടുമുടി വേണു ചേട്ടനെ പോലെയുളള സീനിയര്‍ നടന്മാര്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്നതിന്‌റെ ടെന്‍ഷന്‍ വേറെയും. ആര്‍ക്കും വളരെ ഈസിയായി പറയാവുന്ന ഒരു ഡയലോഗ് പതിനഞ്ചോളം ടേക്ക് എടുത്തിട്ടാണ് ശരിയായത്. പിന്നീട് കുപ്രസിദ്ധ പയ്യനില്‍ ഞാന്‍ നെടുമുടി വേണു ചേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്കതിന്‌റെ ചമ്മലുണ്ടായിരുന്നു.” എന്നാണ് ടോവിനോ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. ടോവിനോയുടെ അഭിനയ ജീവിതത്തിൽ വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയ ഒരു സിനിമയായിരുന്നു ഗപ്പി.

എന്നാൽ തീയറ്ററിൽ വലിയ വിജയം കരസ്ഥമാക്കാൻ ഗപ്പിക്ക് സാധിചിരുന്നില്ല. എന്നാൽ അതിനു ശേഷം പുറത്തിറങ്ങിയ ഒരു മെക്സിക്കൻ അപാരത എന്ന ചലച്ചിത്രം തീയേറ്ററിൽ വലിയ വിജയമായിരുന്നു കരസ്ഥമാക്കിയത്. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ടോവിനോയ്ക്ക് സാധിച്ചു. കളയാണ് അവസാനമായി ടോവിനോയുടെതായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം.