ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ; എല്ലാം തകിടം മറിഞ്ഞത് നിമിഷങ്ങൾ കൊണ്ട്! അവസാനം ജയിൽ വാസവും! ജയിലിൽ നിന്നിറങ്ങിയപ്പോൾ തീരുമാനിച്ചത് ആ ഒരു കാര്യം മാത്രം! ജീവിതം തിരികെ പിടിച്ച കഥയുമായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം!

0

കേരളത്തിൽ വലിയ ഒരു പ്രകമ്പനം തന്നെ ഉണ്ടാക്കിയ വിഷയമായിരുന്നു സോളാർകേസ്. സമൂഹത്തിന്റെ മുൻനിരയിലുള്ള പലരും ഈ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസിനെ പിടിയിലായി. അത്തരത്തിൽ ബിജു രാധാകൃഷ്ണനുമായുള്ള സൗഹൃദത്തെ തുടർന്ന് 49 ദിവസം ജയിൽ അഴിക്കുള്ളിലായത് താരമാണ് ശാലു മേനോൻ. സോളാർ കേസ് എന്ന് പറയുമ്പോൾ തന്നെ സരിതയും ബിജു രാധാകൃഷ്ണനും ശാലു മേനോനും ആണ് ഇപ്പോഴും മലയാളി മനസ്സിലേക്ക് ഓടിയെത്തുന്നത്. പലതരം തെറ്റിദ്ധാരണകളും ശാലുമേനോനെ ബന്ധപ്പെടുത്തി ഉണ്ടായിരുന്നു.

ഇന്നിപ്പോൾ തന്റെ ആ 49 ദിവസങ്ങളെ കുറിച്ച് പറയുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ശാലുമേനോൻ. “പലതരം മനുഷ്യരെ കാണാന്‍ പറ്റി. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിസ്സഹായരായവര്‍. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിര്‍ത്തിയത്. ചെയ്തുപോയ തെറ്റോര്‍ത്തു പശ്ചാത്തപിക്കുന്നവര്‍, സാഹചര്യങ്ങള്‍ കൊണ്ട് തെറ്റിലേക്കെത്തിയവര്‍, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവര്‍, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യര്‍.

അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്റേതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നു തിരിച്ചറിഞ്ഞു. ജയിലിൽ നിന്നിറങ്ങി തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല.

പിന്നെന്തിന് വിഷമിക്കണം.” എന്നായിരുന്നു ശാലുവിനെ വാക്കുകൾ. വളരെയധികം ഊർജം നൽകുന്ന പ്രചോദനം നൽകുന്ന വാക്കുകൾ. ഒരുകാലത്ത് ബിഗ്സ്ക്രീനിൽ തിളങ്ങിനിന്നിരുന്ന ശാലുമേനോൻ പല മുൻനിര നായകന്മാരുടെയും സഹോദരി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ഇന്നിപ്പോൾ മിനിസ്ക്രീനിൽ തിരക്കേറിയ താരമായി ശാലു മാറിക്കഴിഞ്ഞു. ഒപ്പം തന്നെ തന്റെ നൃത്ത വിദ്യാലയവും മികവുറ്റ രീതിയിൽ നടത്തിക്കൊണ്ടു പോരുകയാണ് താരം.