Social Media

12 കൊല്ലത്തെ അഭിനയജീവിതം ; തലവര മാറിയത് രജനിയുടെ നായികയായതോടെ! അന്ന് ആ സംവിധായകനെ കാണാനെത്തിയ നയൻതാര നിമിഷങ്ങൾകൊണ്ട് തിരികെ മടങ്ങി! ഇന്ന് ആ കാരണം വ്യക്തമാക്കി സംവിധായകൻ!

തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. 12 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച അഭിനയജീവിതം ഇപ്പോഴും അവർ ഗംഭീരമായി തുടർന്നു കൊണ്ടിരിക്കുകയാണ്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പിറന്ന മലയാള ചലചിത്രത്തിൽ നായികയായി എത്തിയ നയൻതാരയുടെ വളർച്ച മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. ഇന്നിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാളായി നയൻതാര വളർന്നത് അവരുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടുതന്നെയാണ്. പ്രതിസന്ധി ഘട്ടങ്ങൾ നിരവധി നയൻതാരയെ തേടിയെത്തി എന്നാൽ പോലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് നയൻതാര എന്ന നയൻസ്. ഇന്നിപ്പോൾ നയൻതാരയുടെ ആദ്യ ചലച്ചിത്രമായ മനസ്സിനക്കരയിലെ സംവിധായകൻ സത്യൻ അന്തിക്കാട് ഒരു പഴയകാല ഓർമ്മ പങ്കുവെക്കുകയാണ്.

എന്നും എപ്പോഴും എന്ന് മോഹൻലാൽ മഞ്ജുവാര്യർ ചലച്ചിത്രത്തിലെ സെറ്റിൽ കാണാനായി എത്തിയ നയൻതാരയെ കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ നടക്കുന്നതിനിടെയാണ് സംഭവം. മഞ്ജു വാര്യരും ലെനയുമുണ്ട്. മഞ്ജുവിന് ഏതോ അവാര്‍ഡ് കിട്ടിയ ദിവസമാണ്. കുറേ ചാനലുകാരും പത്രക്കാരും എത്തിയിട്ടുണ്ട്. പെട്ടെന്നൊരു കാറില്‍ നയന്‍താര വന്നിറങ്ങി. ‘ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍’ എന്ന സിനിമയുടെ ഷൂട്ടിങ് അതിനടുത്തെവിടെയോ നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കിട്ടിയ ഒഴിവുസമയത്ത് ഞങ്ങളുടെ സെറ്റിലേക്ക് വന്നതാണ്. ചാനലുകാരും ഷൂട്ടിങ് സെറ്റിലുള്ളവരുമൊക്കെ നയന്‍സിന് ചുറ്റും കൂടി.

എല്ലാവരോടും ചിരിച്ച് ചെറിയ തോതില്‍ കുശലം പറഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ സ്ഥലം വിട്ടു.കുറച്ചു കഴിഞ്ഞ് സത്യൻ അന്തിക്കാടിന്റെ ഫോണിലേയ്ക്ക് സുദീർഘമായ ഒരു മെസ്സേജ് വന്നു. ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ കാണാന്‍ മാത്രമായി ഓടിയെത്തിയതാണെന്നും വിചാരിച്ചതിലും കൂടുതല്‍ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ തിരിച്ചുപോന്നത്. സിനിമ എന്ന അത്ഭുതലോകത്തിന്റെ വാതിലുകള്‍ എനിക്കുമുന്നില്‍ തുറന്നുതന്നത് താങ്കളാണ്. താങ്കള്‍ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നല്‍കുന്ന വാക്കാണ് എന്നാണ് നയൻ‌താര മെസ്സേജ് ചെയ്തത്.

അതിമനോഹരമായ ഇംഗ്ലീഷിലാണ് എഴുത്തെന്നും സത്യൻ അന്തിക്കാട് ഓർത്തെടുക്കുന്നു. സത്യൻ അന്തിക്കാടിന് ഈ വാക്കുകൾ തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നതും. ഇടക്കാലത്ത് വെച്ച് സിനിമാലോകത്തുനിന്നും ചെറിയൊരു ഇടവേള എടുത്ത താരം പിന്നീട് അതിശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ ആയിരുന്നു തിരികെയെത്തിയത്. തിരികെ വന്നപ്പോഴും മുൻപുണ്ടായിരുന്നതിലും മികച്ച പ്രതികരണം സ്വീകാര്യതയും ആണ് നയൻതാരയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഏതൊരു ഫംഗ്ഷനും തടി ആരാധകരെ കുറിച്ച് നയൻതാര പറയാറുണ്ട്. അവർ ഇല്ലെങ്കിൽ നയൻതാര എന്ന ഒരു നടി ഇല്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top