ലേഡീ സൂപ്പർസ്റ്റാർ നയൻതാര വിവാഹിതയാകുന്നു. ഉടൻതന്നെ ഉണ്ടായേക്കുമെന്ന് താരം. ആകാംക്ഷയോടെ ആരാധകർ.

0

തെന്നിന്ത്യൻ സിനിമയിൽ ഉടനീളം വളരെയധികം സ്വാധീനമുള്ള മലയാളി നടി ആണ് നയൻതാര. ഇന്ത്യൻ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച നയൻതാര ഇപ്പോഴും സിനിമാ ജീവിതത്തിൽ സജീവമാണ്. ഇന്ത്യയിലെ ലേഡീ സൂപ്പർസ്റ്റാർ ആണ് ഈ 36 കാരി. മികച്ച ആരാധക പിന്തുണയാണ് താരത്തിന് ഇന്ത്യയിലുടനീളം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത് സിനിമയിൽ വരുന്നതിനു മുമ്പ് ഈ നടി ആരായിരുന്നു എന്നതാണ്.

ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയം താരത്തിൻറെ വിവാഹ വാർത്തയാണ്. കോളിവുഡിലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നയൻതാരയും വിഘ്നേശ് ശിവനും ഈ ഫെബ്രുവരിയിൽ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ്. ഇതുവരെ വിവാഹതീയതി പ്രഖ്യാപിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ അനുസരിച്ചാവും ഇരുവരുടെയും വിവാഹം . വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുക്കു എന്നാണ് കിട്ടിയ റിപ്പോർട്ടുകൾ.

വിഘ്നേഷ് ശിവൻ തമിഴ് സിനിമാ മേഖലയിലെ അറിയപ്പെടുന്ന ഒരു ഡയറക്ടറാണ്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന കാതുവാക്കുല രെണ്ടു കാതൽ എന്ന തമിഴ് ചിത്രത്തിലാണ് നയൻതാര ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ സാമന്ത അക്കിനേനി വിജയ് സേതുപതി എന്നിവരും അഭിനയിക്കുന്നു. ഉടൻ തന്നെ ഈ ചിത്രം റിലീസിന് എത്തും. സിനിമാ ലോകം കാത്തിരിക്കുന്ന താര വിവാഹമായിരിക്കും വരാൻ പോകുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം ഇതിനകം അഭിനയിച്ചുകഴിഞ്ഞു. ഈ മേഖലയിലെ മുൻനിര നായകന്മാരുടെ ഒപ്പം അഭിനയിച്ച നയൻതാര പല സിനിമകളിലും നായകന്മാരുടെ അഭിനയത്തേക്കാൾ മികച്ച രീതിയിൽ അഭിനയിച്ചു. ഈ കാരണങ്ങൾ കൊണ്ടാണ് താരത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമ, ഗജിനി, യാരടി നീ മോഹിനി, രാപ്പകൽ, പുതിയ നിയമം, ദർബാർ, നാനും റൗഡി താൻ, രാജാറാണി എന്നിങ്ങനെ നിരവധി സിനിമകളിൽ തകർത്തു അഭിനയിച്ചു. സോഷ്യൽ മീഡിയയിലൂടെ സജീവമാണ് താരം.