മലയാളികൾ ഏറ്റെടുത്ത ആ പഴയകാല ചിത്രവുമായി പൂർണിമ ; വർഷം ഇത്ര കഴിഞ്ഞിട്ടും നിങ്ങൾക്ക് മാത്രം ഒരു മാറ്റവും ഇല്ലെന്ന് ആരാധകർ! പാത്തുവിന്റെ വളകൾ ഇപ്പോഴും എണ്ണി തീർക്കാനാകാതെ പേളി മാണി!

0

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമ ഇന്ദ്രജിത്തും. പൂർണിമ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ഇരുവരും ഒന്നിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിനിമ സെറ്റിൽ നിന്നും മല്ലിക സുകുമാരനെ കൂട്ടിക്കൊണ്ടു പോകുവാൻ വന്ന് ഇന്ദ്രജിത്ത് പൂർണിമയെ കാണുകയും പ്രണയത്തിലാകുകയും ആയിരുന്നു. തുടർന്ന് ഇരുവരും രണ്ടു വീട്ടുകാരുടേയും സമ്മതത്തോടും അനുഗ്രഹത്തോടെ കൂടി ഒന്നായി. നിരവധി ആരാധകരുള്ള പൂർണിമയും ഇന്ദ്രജിത്തും സമൂഹമാധ്യമങ്ങളിലും സജീവമാണ്.

പൂർണിമയും ഇന്ദ്രജിത്തും മാത്രമല്ല മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രവും വരെ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ഇന്ദ്രജിത്തിന്റെ കുടുംബം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. പലപ്പോഴും ഈ പോസ്റ്റുകൾ എല്ലാം വൈറലായി മാറാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത് പഴയകാല ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പണ്ട് വനിതാ മാഗസിനുവേണ്ടി എടുത്ത് കുറച്ച് ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചത്. ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ് പാത്തുവും നക്ഷത്രയും എത്ര മാത്രം വളർന്നു എന്നത്.

വർഷം ഇത്ര കടന്നുപോയിട്ടും പൂർണിമയ്ക്കും ഇന്ദ്രജിത്തിനും വലിയ മാറ്റങ്ങൾ ഒന്നും കാണാനുമില്ല. ഇരുവരും കുറച്ചുകൂടെ ചെറുപ്പം ആവുകയാണ് ചെയ്തത് എന്നാണ് ആരാധക പക്ഷം . ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണിമ കുറച്ചത് ഇപ്രകാരമായിരുന്നു.” ഞങ്ങൾ എല്ലാവരും വളർന്നത് വളരെ പെട്ടെന്നായിരുന്നു. കുട്ടികൾ മാത്രമല്ല, ഞങ്ങൾ മുതിർന്നവരും ഉൾപ്പെടെ. ഞങ്ങൾ അവരെ പഠിപ്പിച്ച അതിലുമധികം അവർ ഞങ്ങളെ പഠിപ്പിച്ചു. രക്ഷകർത്തിത്വം എത്രമാത്രം ഭംഗിയുള്ളതും തൃപ്തികരവുമാണ്.”

നിരവധി ലൈക്കുകളും കമന്റുകളും ആണ് പൂർണിമ പങ്കുവെച്ച ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. നിരവധി താരങ്ങളും കമന്റ് മായി എത്തിയിട്ടുണ്ട്. പേളി മാണി കമന്റ് ആയി കുറച്ചിരിക്കുന്നത് ഇപ്രകാരമാണ്. പ്രാർത്ഥനയുടെ കൈകളിലുള്ള ആ വളകൾ ഇപ്പോഴും എണ്ണിത്തീർക്കാൻ സാധിക്കുന്നില്ല എന്നാണ്. 2012ലെ എടുത്ത ചിത്രമാണ് അത്. എന്നാൽ ഇപ്പോഴും പൗർണമിക്കും ഇന്ദ്രജിത്തിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇരുവരും ഇപ്പോഴും അവരുടെ ചെറുപ്പം നില നിർത്തി പോരുകയാണ്. വർഷം കൂടുന്തോറും പ്രായം കുറഞ്ഞുവരുന്ന ജനുസ്സ് ആണോ നിങ്ങൾ എന്ന ചോദ്യവും ആരാധകരും നിന്നും ഉയർന്നു.