പ്രേമത്തിലെ ജോർജിന്റെ മേരിയെ എടുത്തുപൊക്കി അക്ഷയ് ; അക്ഷയ്യുടെ ഒക്കത്തിരിക്കുന്ന അനുപമയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

പ്രേമം എന്ന അൽഫോൺസ് പുത്രൻ ചലച്ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ചുരുളൻ മുടിക്കാരി അനുപമ പരമേശ്വരൻ. പ്രേമത്തിൽ മേരിയയ് എത്തി ജോർജിനെ തേച്ചിട്ട് പോയ അനുഭവിക്കാൻ നിരവധി ആരാധകരാണുള്ളത്. മലയാളത്തിൽ അധികം ചലച്ചിത്രങ്ങളിൽ ഒന്നും അനുപമ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാൽ പോലും തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമാണ് താരം. തമിഴിൽ ധനുഷിനൊപ്പം ആയിരുന്നു അനുപമയുടെ അരങ്ങേറ്റം.

തുടർന്ന് തെലുങ്കിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് അനുപമ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ പേരുമായി ചേർന്ന് അനുപമയുടെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാൽ ബുംറയുടെ വിവാഹം കഴിഞ്ഞതിനു ശേഷം അതെല്ലാം വെറും ഗോസിപ്പു മാത്രമാണെന്ന് ആരാധകർ തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇനിപ്പോൾ അത്തരത്തിൽ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സഹോദരന് അക്ഷയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അക്ഷയ അനുഭവ യെ എടുത്തു പൊക്കുന്ന രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ” അവന്റെ മുഖം” എന്ന അടിക്കുറിപ്പോടെ കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പലപ്പോഴും അക്ഷയും ഒത്തുള്ള ചിത്രങ്ങളുമായി അനുപമ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഈ ചിത്രങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. നിരവധി തോടുകളും കമന്റുകൾ ആണ് ചിത്രം വാരിക്കൂട്ടിയത്. ഫ്രീഡം അഡ്മിറ്റ് എന്ന ഹ്രസ്വാ ചിത്രത്തിൽ ആണ് അനുപമ അവസാനമായി അഭിനയിച്ച മലയാള ചിത്രം. താരം ഇനി എന്നാണ് മലയാളത്തിലേക്ക് തിരികെ എത്തുക എന്ന ചോദ്യമാണ് ആരാധകർ കൂടുതലായി ഉന്നയിക്കുന്നത്. ഒപ്പം തന്നെ താരത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലും.