17 വർഷത്തെ അഭിനയ ജീവിതം ; ഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വിവാഹം! ഉണ്ണിയാർച്ചയേയും ആനിയെയും അനശ്വരമാക്കിയ ആ വെള്ളാരം കണ്ണുകളുള്ള സുന്ദരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

0

ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് എന്നാൽപോലും മാധവിയെ മലയാളികൾക്ക് തിരിച്ചറിയുവാൻ വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയും ആകാശദൂതിലെ ആനി എന്ന കഥാപാത്രവും തന്നെ ധാരാളം. അസാമാന്യമായ അഭിനയമികവോടുകൂടി രണ്ട് ജോണറിൽ ഉള്ള രണ്ട് കഥാപാത്രങ്ങൾ. എന്നാൽ ആ രണ്ട് കഥാപാത്രങ്ങൾക്കു ജീവൻ നൽകുവാൻ മാധവിക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. കാരണം ഒരു നടി എന്ന നിലയിൽ മാധവി അതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരുന്നു.

വടക്കൻ വീരഗാഥയിലെ ചരിത്ര കഥാപാത്രമായ ഉണ്ണിയാർച്ചയായി മാധവി എത്തിയപ്പോൾ ആകാരവടിവും മെയ്‌വഴക്കവും സൗന്ദര്യവും എല്ലാം കൊണ്ടും ആ കഥാപാത്രത്തെ മലയാളി പ്രേക്ഷകരുടെ മനസ്സിന് ഉള്ളിലേക്ക് കടത്തി വിടാൻ മാധവി എന്ന അഭിനേത്രിക്ക് സാധിച്ചു. എന്നാൽ ദുരിത ജീവിതത്തോട് പോരാടി തന്റെ മക്കളെയും പല കോണുകളിലേക്ക് പറഞ്ഞയയ്ക്കുന്ന ആകാശദൂതിലെ ആനി എന്ന കഥാപാത്രം ഇപ്പോഴും മലയാളി മനസ്സിൽ ഒരു നൊമ്പരമാണ്.

ആകാശദൂത് എന്ന ദുരന്ത പര്യവസായിയായ ചലച്ചിത്രം കണ്ടു കണ്ണുനീർ വാർക്കാത്തവരായി ആരും ഉണ്ടെന്നു തോന്നുന്നില്ല. 17 വർഷത്തോളം സിനിമാ മേഖലയിൽ പ്രവർത്തിച്ച് മാധവി മലയാളം, തെലുങ്ക്, തമിഴ്, കന്നട,ബംഗാളി ഹിന്ദി, ഒറിയ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചു. വിവാഹത്തോട് കൂടി അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.

1996-ൽ ബിസ്സിനസ്സുകാരനായ റാൽഫ് ശർമ്മഎന്ന പകുതി ഇന്ത്യനെ ഗുരുവിന്റെ ഉപദേശപ്രകാരമാണ് വിവാഹം ചെയ്തത്. ഇപ്പോൾ മൂന്നു പെണ്മക്കൾക്കും ഭർത്താവിനുമൊപ്പം ന്യൂ ജേർഴ്സിയിൽ ആണ് താമസിക്കുന്നു. മാധവിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്.

തന്റെ 3 പെൺമക്കൾക്കും ഒപ്പം മാധവി നിൽക്കുന്ന ചിത്രങ്ങളാണ് ഇത്. ഇപ്പോഴും മാധവി എന്ന നടിയെ മലയാളികൾ ഓർമിക്കുന്നുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് താരത്തിന് ചിത്രങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്ന സ്വീകാര്യത.