അച്ഛന്റെ കയ്യിലിരിക്കുന്ന ഈ കുട്ടി താരത്തെ മനസ്സിലായോ? ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ് ഈ മലയാളി പെൺകുട്ടി ഇപ്പോൾ!

0

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ ആണ് പേളി മാണി. ഗായികയായും അഭിനേത്രിയായ മങ് ബോളിവുഡിൽ വരെ തിളങ്ങിയ താരത്തിന്റെ ജീവിതത്തിൽ ബിഗ് ബോസ് മലയാളം സീസൺ വൺ വലിയ രീതിയിലുള്ള പ്രാധാന്യം ആണ് വഹിച്ചത്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പായി അതോടുകൂടി പേളിയെ തേടിയെത്തിയത് ലൂഡോ എന്ന ബോളിവുഡ് ചലച്ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ആയിരുന്നു. അതിനു മുൻപും നിരവധി മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പേളി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാൽ പോലും അവതാരക എന്ന നിലയിൽ താരത്തെ കാണുവാൻ ആയിരുന്നു ആരാധകർ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ ലൂഡോ യിലെ താരത്തിന്റെ പ്രകടനം അഭിനന്ദനാർഹം ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് നായിരുന്നു തന്റെ ജീവിതപങ്കാളിയായി കൂടെക്കൂട്ടിയത്. ഇരുവർക്ക് ഒരു മകൾ കൂടി കഴിഞ്ഞ ഇടയ്ക്ക് ജനിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു പേളി തന്റെ പിറന്നാൾ മക്കൾക്കും കുടുംബത്തിനും ഒപ്പം ആഘോഷമാക്കിയത്. പേളിക്ക് പിറന്നാൾ ആശംസയുമായി ശ്രീനിഷും താരങ്ങളും ആരാധകരും എത്തിയിരുന്നു.

ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പേളിയുടെ അച്ഛൻ മാണി പോളിന്റെ ഒക്കത്തിരിക്കുന്ന പേളിയുടെ പഴയകാല ചിത്രവും പേളിയുടെ മകൾ നിലയെ മാണി പോൾ ഒക്കത്ത് വച്ചിരിക്കുന്ന പുതിയ ഒരു ചിത്രവുമാണ്. രണ്ടു ചിത്രങ്ങളും മെർജ് ചെയ്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ രണ്ട് ചിത്രങ്ങൾക്കും ലഭിച്ചിരിക്കുന്നത്.

നില കുഞ്ഞു പേളിയെ പോലെ തന്നെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. പേളി തന്റെ പിറന്നാൾ കേക്ക് കട്ട് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പേളി കേക്ക് കട്ട് ചെയ്യുമ്പോൾ ശ്രീനിഷിന്റെ കയ്യിലിരിക്കുന്ന നില എല്ലാം നോക്കി കാണുകയാണ്.