പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇന്ത്യൻ ആർമിയിലേയ്ക്ക് ; ഒരുമിച്ച് ജീവിച്ചത് വെറും ഒരു വർഷം! മാതൃകയാണ് നിതിക കൗൾ എന്ന വനിതാരത്നം! ഇതാണ് യഥാർത്ഥ സ്ത്രീശാക്‌തീകരണം!

0

സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളി കൂട്ടുന്ന പലരെയും നമ്മൾ സമൂഹത്തിൽ കാണാറുണ്ട്. പുരുഷനൊപ്പം സ്വാതന്ത്ര്യവും സമത്വവും ആവശ്യപ്പെടുന്ന ഇക്കൂട്ടർ ശരിക്കും സ്ത്രീ ശാക്തീകരണം തന്നെയാണോ ലക്ഷ്യമിടുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. കാരണം ആവശ്യ സന്ദർഭങ്ങളിൽ ഒന്നും ഇവരുടെ ശബ്ദങ്ങൾ പുറത്തു വരാറില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വാക്കുകളിലൂടെ മാത്രം സ്ത്രീശാക്തീകരണത്തെ കുറിച്ച് ശബ്ദിക്കാറാണ് ഇക്കൂട്ടർ ചെയ്യാറ്. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ സ്ത്രീശാക്തീകരണം നടക്കുന്നുമില്ല എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. എന്നാൽ വാക്കുകളിലൂടെ അല്ല പ്രവർത്തിയിലൂടെ വേണം സ്ത്രീ ശാക്തീകരണം നടത്തുവാൻ എന്ന് പലരും തെളിയിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ അത്തരത്തിൽ പ്രതിസന്ധിഘട്ടങ്ങളിൽ തളർന്നു പോവുകയല്ല മറിച്ച് ഇരട്ടി ശക്തിയോടെ ഉയർത്തെഴുന്നേൽക്കുക ആണ് വേണ്ടത് എന്ന് കാട്ടിത്തരികയാണ് നിതിക കൗൾ എന്ന വനിത രത്നം. ഭാരത ജനത ഒന്നടങ്കം വേദന പങ്കിട്ട ഒരു സംഭവമായിരുന്നു 2019 ൽ നടന്ന പുൽവാമ ആക്രമണം. പുൽവാമ ആക്രമണത്തിൽ നിരവധി ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ആ ആക്രമണത്തിൽ ആയിരുന്നു നിതിക കൗളിന്റെ ഭർത്താവും ആർമി ഓഫീസറുമായ മേജർ വിഭൂതി ശങ്കർ ദൗതിയാലിനും ജീവൻ നഷ്ടമായത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അടുത്ത വർഷം തന്നെ ഭർത്താവിന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന നിതിക തളർന്നില്ല. മറിച്ച് തന്റെ ഇനിയുള്ള ജീവിതം രാഷ്ട്ര സേവനത്തിനായി മാറ്റിവെക്കുകയായിരുന്നു. തുടർന്ന് അവർ ഇന്ത്യൻ ആർമിയിൽ ചേർന്നതിനു വേണ്ടി പരിശ്രമങ്ങൾ തുടങ്ങി.

2020 ൽ പരീക്ഷകൾ പാസായി. 2021 ഭർത്താവിന്റെ പാത പിന്തുടർന്നു കൊണ്ട് നിതിക കൗൾ ധൗതിയാൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ബലി കഴിച്ച ധീരജവാന്റെ ഭാര്യ ഇന്ന് ആ രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കുവാൻ ആർമി ഉദ്യോഗസ്ഥയായി. ഇതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളർന്നു പോകാതെ സടകുടഞ്ഞെഴുന്നേറ്റ ആർമി ഓഫീസർ നിതിക ഓരോ സ്ത്രീക്കും മാതൃക തന്നെയാണ്. നിതികയുടെ ജീവിതമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചചെയ്യപ്പെടുന്നത്. നിധികയുടെ ഈയൊരു തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടും മറ്റും നിരവധി കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഇങ്ങനെ വേണം യഥാർത്ഥ സ്ത്രീ എന്നാണ് പലരുടെയും അഭിപ്രായം.