20 ദിവസം കൊണ്ട് ബിഗ് ബോസ് താരം വീണ നായർ കുറച്ച ശരീരഭാരം എത്രയാണെന്നറിയാമോ? വണ്ണം കുറഞ്ഞ് സ്ലിം ബ്യൂട്ടിയായി താരം! അഭിനന്ദനവുമായി ആരാധകർ!

0

നർത്തകി അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് വീണ നായർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നും അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത് മിനിസ്ക്രീനിലൂടെ യാണ്. മിനിസ്ക്രീൻ പരമ്പരകളിൽ വേഷമിട്ട വീണാനായർ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓട്ടൻതുള്ളൽ കലാകാരി കൂടിയാണ് വീണാനായർ. ഡാൻസ് റിയാലിറ്റി ഷോകളിലും നിറസാന്നിധ്യമായിരുന്നു വീണ. ബിജു മേനോൻ നായകനായ സൂപ്പർഹിറ്റ് ചലച്ചിത്രമായ വെള്ളിമൂങ്ങ യിലൂടെയാണ് താരം ബിഗ്സക്രീനിലേക്ക് പ്രവേശിച്ചത്.

തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ വീണ നായർക്ക് സാധിച്ചു. കൂടുതലും നർമ്മത്തിന് പ്രാധാന്യം കൊടുത്തുള്ള കഥാപാത്രങ്ങളാണ് വീണ ചെയ്തിരുന്നത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പര വലിയ രീതിയിലാണ് വീണ നായരുടെ അഭിനയജീവിതത്തെ സ്വാധീനിച്ചത്. തുടർന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 2 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു വീണ.

ബിഗ് ബോസ് മലയാളം സീസൺ 2 ലെ ആക്ടീവ മത്സരാർത്ഥി എന്ന് തന്നെ വീണയെ കുറിച്ച് പറയുവാൻ സാധിക്കും. ഓട്ടൻതുള്ളലും ഡാൻസും പാട്ടും എല്ലാമായി ബിഗ്ബോസ് ഹൗസിന് ഉയർത്തിയിരുന്നത് വീണയാണ്. ഇന്നിപ്പോൾ ഈ ലോക്ക് ഡൗൺ കാലം പാഴാക്കി കളയാതെ ജീവിതത്തിൽ ഉപകാരപ്രദം ആക്കുകയാണ് വീണ. അതിന്റെ ഭാഗമായി 20 ദിവസം കൊണ്ട് 6 കിലോ ഭാരം ശരീരഭാരം വീണാനായർ കുറച്ചിരിക്കുകയാണ്. വീണ തന്നെയാണ് തന്നെ സമൂഹമാധ്യമ അക്കൗണ്ട് വഴി ഒരു സന്തോഷവാർത്ത പങ്കു വച്ചിരിക്കുന്നതും.

കൃത്യമായ ഡയറ്റ് പ്ലാനും വ്യായാമവും കൊണ്ടാണ് വീണ ഇത്തരത്തിൽ 20 ദിവസം കൊണ്ട് 6 കിലോ ശരീര ഭാരം കുറച്ചത് എന്ന് പറയുന്നു. മുൻപുള്ള നീനയുടെ ഫോട്ടോയും ഇപ്പോഴുള്ള വീണയുടെ ഫോട്ടോയും മെർജ് ചെയ്തുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആണ് വീണ നായർ ഈ ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ” അങ്ങനെ 20 ദിവസം കൊണ്ട് 6 കിലോ കുറച്ചു” എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് വീണാനായർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകൾമാണ് ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. പലരും അഭിനന്ദനം അറിയിച്ചു കൊണ്ടാണ് എത്തിയത്.