സഹോദരി ഹൻസികയുടെ കൃത്യമായ ഇടപെടൽ തന്നെയും കുടുംബത്തെയും രക്ഷിച്ചു. അക്രമിയെ കുറിച്ച് നടി അഹാനയ്ക്ക് പറയാനുള്ളത്.

  0

  മലയാളത്തിലെ യുവനടി അഹാന കൃഷ്ണയെ അറിയാത്ത പ്രേക്ഷകർ ഉണ്ടാവില്ല.അഭിനയിച്ച ചിത്രങ്ങൾ എല്ലാം മികച്ച രീതിയിൽ തന്നെ സ്വീകരിക്കപ്പെട്ട നടിക്ക് വളരെ വലിയ ആരാധക പിന്തുണയാണ് കേരളത്തിലുടനീളം ഉള്ളത്.
  പ്രസിദ്ധ സിനിമാനടൻ കൃഷ്ണ കുമാറിൻറെ മകളാണ് അഹാന കൃഷ്ണ. അച്ഛനെ പോലെ തന്നെ മകളും ഇപ്പോൾ മലയാളസിനിമയിൽ സജീവസാന്നിധ്യമായി.
  രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണയുടെ മലയാളസിനിമ അരങ്ങേറ്റം.

  കഴിഞ്ഞ ദിവസമാണ് താര ത്തിൻറെ വീട്ടിൽ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഈ സംഭവം ആണ്. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് ഇക്കാര്യം താരം പ്രേക്ഷകരുമായി പങ്കുവെച്ചത്. താരത്തെ വിവാഹം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു ഒരാൾ വീട്ടിലേക്ക് അതിക്രമിച്ച് കേറിയ വിവരം താരം പറയുന്നു. രാത്രി പത്തിന് ഗേറ്റ് ചാടി വന്ന ഇയാൾ വാതിൽ ചവിട്ടി തുറക്കാൻ ശ്രമിക്കുകയായിരുന്നു.

  ഉടൻ തന്നെ ഞങ്ങൾക്ക് വാതിലടയ്ക്കാൻ സാധിച്ചതിനാൽ മറ്റ് അപകടമൊന്നും സംഭവിച്ചില്ല എന്നു താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. അക്രമി ഗേറ്റ് ചാടി കടക്കുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഞങ്ങളുടെ സുരക്ഷയെ കുറിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദി പറയുന്നു എന്നും താരം പറഞ്ഞിട്ടുണ്ട്.

  താരത്തിൻറെ ആരാധകനാണ് പറഞ്ഞിട്ടാണ് യുവാവ് അക്രമം കാണിച്ചത് എന്ന് അഹാന പറയുന്നു. തൻറെ സഹോദരിയുടെ കൃത്യമായ ഇടപെടൽ മൂലമാണ് അയാൾക്ക് വീട്ടിലേക്ക് കയറാൻ പറ്റാതിരുന്നത് എന്ന് താരം പറയുന്നു. നിരവധി പേരാണ് ഈ സംഭവത്തിൽ താരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. ഒരു മില്യൻ പേരാണ് ഇൻസ്റ്റഗ്രാമിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്. അക്രമിയുടെ ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട് .