‘നാലാം ആഴ്ച തൊട്ട് ഭാര്യയ്ക്ക് ഛർദ്ദി തുടങ്ങിയിരുന്നു, അവളെ ആഹാരം കഴിപ്പിക്കാൻ വടിയുമെടുത്ത് നടക്കുകയാണ് ഞാൻ; സ്ക്രീനിൽ കാണുന്ന പോലെ അത്ര സിമ്പിൾ ഒന്നുമല്ല ഗർഭകാലം’! ഭാര്യയുടെ ഗർഭകാല വിശേഷങ്ങളുമായി പൂക്കാലംവരവായി താരം!

0

നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് നിരഞ്ജൻ നായർ. ഇനിയിപ്പോൾ സി കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ സുപ്രധാന കഥാപാത്രത്തെയാണ് നിരഞ്ജൻ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിരവധി ആരാധകരെ സമ്പാദിക്കുവാനും താരത്തിന് സാധിച്ചു. കവിത ലോക് ഡൗൺ കാലം ആയതിനാൽ തന്നെ ഷൂട്ടിംഗ് കൾ നിർത്തിവെച്ചിരിക്കുന്നു സാഹചര്യത്തിൽ ഗർഭിണിയായ ഭാര്യയോടൊപ്പം സമയം ചിലവഴിക്കുകയാണ് നിരഞ്ജൻ ഇപ്പോൾ.

അതുകൊണ്ടുതന്നെ ഗർഭകാലം സിനിമയിലും സീരിയലിലും മറ്റും കാണുന്നതുപോലെ അത്ര നിസാരമല്ല എന്നും ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് ഈ ഒരു സാഹചര്യത്തിൽ നേരിടുന്നതെന്നും നിരഞ്ജൻ പറയുകയാണ്. നിരഞ്ജന ഈ വാക്കുകൾ തന്നെയാണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുന്നത്. “സ്‌ക്രീനിൽ കാണുന്നത് പോലെ അത്ര സിമ്പിൾ ഒന്നുമല്ല ഗർഭകാലം. സിനിമയിൽ അത് ഒരു പാട്ടിൽ തീരുമായിരിക്കും പക്ഷെ യഥാർത്ഥ ജീവിതത്തിൽ അത് വളരെ കഠിനമാണ്.

നാലാം ആഴ്ചതൊട്ടു ഭാര്യക്ക് ഛർദി തുടങ്ങിയിരുന്നു. അവളെ ആഹാരം കഴിപ്പിക്കാൻ വടിയുമായി പുറകെ നടക്കുകയാണ് ഞാൻ. കുഞ്ഞുമായി ഇപ്പോൾ വർത്തമാനം പറയാറുണ്ട് ഞാൻ. അച്ഛൻ ആകുന്നതിന്റെ ഓരോ പടിയും ഞാൻ ആസ്വദിക്കുകയാണ്.ഈ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സമയത്തു അവൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും പക്ഷെ സാഹചര്യം അറിഞ്ഞുകൊണ്ട് തന്നെ ഒന്നിനും വാശിപിടിക്കുന്നില്ല അവൾ.

അതുപോലെ ഒന്ന് നടക്കാൻ കൊണ്ടുപോകാമെന്ന് വിചാരിച്ചാൽ തന്നെ രണ്ട് മാസ്ക് ഒക്കെ വെച്ച് പുറത്തിറങ്ങുക എന്നത് എളുപ്പമല്ല. എത്ര ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ആശുപത്രിൽ പോകുവാനും അവൾ തയ്യാറാകില്ല. ഈ കോവിഡ് പ്രതിസന്ധിയും ഷൂട്ടിംഗ് ഇല്ലായ്മയും ഒക്കെ വളരെ ബുദ്ധിമുട്ടാണ്, എന്നാലും ഈ സമയത്തു ഭാര്യക്കൊപ്പം ചിലവഴിക്കാൻ കഴിയുന്നു എന്നതിൽ സന്തോഷമുണ്ട്.” എന്നാണ് നിരഞ്ജൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. താൻ ഒരു അച്ഛൻ ആകുന്ന സന്തോഷം വെളിപ്പെടുത്തിയ നിരഞ്ജൻ കടന്നുപോകുന്ന പ്രതിസന്ധി ഘട്ടങ്ങളെ കുറച്ചുകൂടി ഓർമിപ്പിക്കുകയാണ്.