‘ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ചുരുളമ്മേ’; ആഘോഷങ്ങൾ തീരാതെ പേളിയുടെ വീട്! ആശംസയുമായി താരങ്ങളും ആരാധകരും!

0

മലയാളികൾക്ക് പ്രിയപ്പെട്ട അവതാരകയാണ് പേളിമാണി. അവതാരക എന്നതിനുപരിയായി മികച്ച ഒരു ഗായികയും അഭിനേത്രിയും കൂടി ആണ് പേളി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണർ അപ്പ് കൂടിയായ പാളി ബിഗ് ബോസിലെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെയാണ് തന്നെ ജീവിതപങ്കാളിയായി കൂടെക്കൂട്ടിയത്. ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ചുള്ള ഇരുവരുടെയും പ്രണയവും തുടർന്നുള്ള വിവാഹവും എല്ലാം വലിയ രീതിയിൽ ആയിരുന്നു സമൂഹമാധ്യമങ്ങളും ഇരുവരുടെയും ആരാധകരും ആഘോഷിച്ചത്.

ഇപ്പോൾ പുതിയ ഒരു ആഘോഷമാണ് പേളിയുടെ വീട്ടിൽ നടക്കുന്നത്. തങ്ങളുടെ ആദ്യ കണ്മണികൊപ്പം പേളി തന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഇന്ന്. പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി ശ്രീനിഷ് സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. നിലയ്ക്കും പേളിക്കു ഒപ്പം നിൽക്കുന്ന ശ്രീനിഷിന്റെ ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് പേളിക്ക് ശ്രീനിഷ് പിറന്നാളാശംസകൾ അറിയിച്ചിരിക്കുന്നത്.

” എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്കും നിലകുട്ടിയുടെ അമ്മയ്ക്കും സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിന്റെ എല്ലാ ആഗ്രഹങ്ങളും നേടിയെടുക്കുന്നതിന് എനിയ്ക്ക് ചെയ്യാൻ സാധിയ്ക്കുന്നതെല്ലാം ഞാൻ ചെയ്യും. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ചുരുൾ അമ്മേ. ”  ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീനിഷ് അരവിന്ദ് കുറിച്ചത്.

നിരവധി ആരാധകരും താരങ്ങളും ആണ് പേളിക്ക് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ട് ശ്രീനിഷ് പങ്കുവെച്ച് ചിത്രത്തിന് താഴെ കമന്റ്മായി എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മറ്റു മത്സരാർത്ഥികളും പേളിക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. ഗർഭകാലവും പ്രസവനന്തര കാലവും എല്ലാം ആഘോഷമാക്കി മാറ്റി കൊണ്ടിരിക്കുകയാണ് പേളി ഇപ്പോൾ.

കുഞ്ഞു നിനക്കൊപ്പം സമയം ചെലവഴിക്കുകയാണ് പേളി. കുഞ്ഞിനൊപ്പം ഉള്ള ചിത്രങ്ങളുമായി പേളി പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.ഈ ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.