ആശുപത്രിയിൽ വച്ച് ചോര ഛർദിച്ചത് നിരവധിതവണ; ഇന്റെർണൽ ബ്ലീഡിങ് സ്റ്റോപ്പ് ചെയ്തത് ബാന്റിങ്ങിലൂടെ! സാന്ത്വനത്തിലെ പിള്ള ചേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് മകൾ!

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ട് മുന്നേറുന്ന സാന്ത്വനത്തിൽ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൈലാസ് നാഥാണ്. സാന്ത്വനത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. അതുപോലെതന്നെയാണ് പിള്ള ചേട്ടനും വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കാറുള്ളത്. കഴിഞ്ഞ ഇടയ്ക്കായിരുന്നു കൈലാസനാഥന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സാന്ത്വനത്തിൽ  അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോക്ടർ ഗോപിക അനിൽ ആണ് ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് തന്നെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്. കൈലാസനാഥൻറെ ചികിത്സയ്ക്കായി ഭീമമായ ഒരു തുക ആവശ്യമാണ് എന്നും എല്ലാവരും അതിനായി സഹായിക്കണമെന്നും അഭ്യർത്ഥിച്ച് കൊണ്ടായിരുന്നു അന്ന് ഗോപിക പോസ്റ്റിട്ടത്. തുടർന്ന് സീരിയൽ രംഗത്തുള്ള പലരും കൈലാസനാഥന് സഹായം അഭ്യർത്ഥിച്ചു കൊണ്ടും സഹായവുമായും എത്തിയിരുന്നു. കൈലാസനാഥൻ റെ ചികിത്സയ്ക്കായി പണം സമാഹരിക്കുന്നതിന് വേണ്ടി ഒരു ക്യാമ്പയിൻ തന്നെ സോഷ്യൽ മീഡിയയിൽ നടന്നു.

നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് പേഷ്യന്റായ കൈലാസ് നാഥിന് ഇന്റെർണൽ ബ്ലീഡിങ് ഉണ്ടായതിനെ തുടർന്നാണ് എറണാകുളം റെനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിനിടയിൽ ചെറിയ ഹൃദയാഘാതവും സംഭവിച്ചത് അദേഹത്തിന്റെ സ്ഥിതി ഗുരുതരമാക്കി. അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കുക അല്ലാതെ മറ്റു വഴികൾ ഇല്ലായെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇന്നിപ്പോൾ കൈലാസനാഥ നിന്റെ ആരോഗ്യ വിവരത്തെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകൾ.

“ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം. സുമനസ്സുകളുടെ എല്ലാം പ്രാർത്ഥനകളുടേയും, അനുഗ്രഹങ്ങളുടേയും, സപ്പോർട്ടിന്റേയും, സഹായങ്ങളുടേയും ഫലമായി , ദു രിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താൽ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടർന്നും എല്ലാവരുടേയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാകണേ.. വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു!”. എന്നായിരുന്നു കൈലാസ് നാഥൻറെ മകൾ അജിത കൈലാസ് പറഞ്ഞത്.

ആശുപത്രിയിൽ വെച്ച് മൂന്നു തവണ അപ്രതീക്ഷിതമായി കൈലാസ് നാഥിന് ഹൃദയാഘാതം വന്നിരുന്നു , അദ്ദേഹം ചോര ശർദിക്കാൻ തുടങ്ങുകയും ചെയ്തു. ഇപ്പോഴും അദ്ദേഹത്തിന്റെ ഹാർ ട്ടിന്റെ പമ്പിങ് വീക്ക് ആണ് , ഇന്റേണൽ ബ്ലീഡിങ് ബാൻഡിങ്ങിലൂടെ സ്റ്റോപ്പ് ചെയ്തിരിക്കുകയാണ്. ഒരു മാസത്തിനു ശേഷം വീണ്ടും പോയി ചെക്ക് ചെയ്യണമെന്നും, തൽക്കാലം ട്രാൻസ്പ്ലാന്റേഷൻ സർജറി ശരീരത്തിനു പറ്റില്ല എന്നുമാണ് ഡോക്ടർ പറയുന്നത്. കൈലാസനാഥ തിരികെ പൂർണ്ണ ആരോഗ്യവാനായി വരുന്നതും കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ ഒന്നടങ്കം.