Social Media

ഹൽദിയ്ക്ക് നിറസാന്നിധ്യമായി ദിലീപും കാവ്യയും ; ആഭരണങ്ങൾ തിരഞ്ഞെടുക്കാൻ സംയുക്ത വർമ്മ! 11 വർഷം കഴിഞ്ഞ് ജനിച്ച ഉത്തരയ്ക്ക് നിതേഷ് ചാർത്തിയത് ചിലങ്ക മണി കോർത്ത താലി മാല!

കഴിഞ്ഞ ഇടയ്ക്കായിരുന്നു ഊർമ്മിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ കഴിഞ്ഞത്. ബാംഗ്ലൂരിൽ എൻജിനീയറായ നിതേഷ് നായർ ആണ് ഉത്തരയെ വരണമാല്യം അണിയിച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുവേ മോതിരം അണിയിച്ചാണ് എല്ലാവരും വിവാഹനിശ്ചയം നടത്തുക.എന്നാൽ നിതേഷ് ഉത്തരയുടെ കാലിൽ ചിലങ്ക അണിയിച്ചു കൊണ്ടായിരുന്നു വിവാഹനിശ്ചയം നടത്തിയത്.

മാട്രിമോണി വഴി ഊർമിള ഉണ്ണി തന്നെയാണ് തന്റെ മകൾക്കുള്ള വരനെ കണ്ടെത്തിയത്. ഇന്നിപ്പോൾ ഉത്തര ഉണ്ണിയുടെ വിവാഹ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഊർമ്മിള. ഉത്തരയുടെ വിവാഹം എന്റെ കാഴ്ചപ്പാടിലൂടെ എന്ന വീഡിയോയിൽ ഊർമിള ഉണ്ണിയുടെ ശബ്ദത്തിനൊപ്പം ആണ് ദൃശ്യങ്ങൾ ചലിക്കുന്നത്.

വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിന് ശേഷമായാണ് ഉത്തര പിറക്കുന്നത്. അധികമാരുടേയും മുഖത്ത് നോക്കാത്ത നാണംകുണുങ്ങിയായ കുട്ടിയായിരുന്നു. അവള്‍ പോലുമറിയാതെ അവള്‍ 4 ഡിഗ്രി സ്വന്തമാക്കുകയായിരുന്നു. പേരെടുത്തൊരു നര്‍ത്തകിയുമായി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഉത്തരയുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നെ നന്നായി അറിയുന്നത് അമ്മയ്ക്കല്ലേ, അമ്മ തന്നെ എനിക്കുള്ള ആളെ കണ്ടുപിടിച്ചാല്‍ മതിയെന്നായിരുന്നു ഉത്തര പറഞ്ഞത്. അവള്‍ ഇത്രത്തോളം വളര്‍ന്നുവെന്നത് അന്നാണ് മനസ്സിലാക്കിയത്. കൊതിച്ചത് പോലെയുള്ളയാളായിരുന്നു.

നിതേഷി്‌ന് ഉണ്ണിയേട്ടന്‍ നൂറില്‍ നൂറായിരുന്നു നല്‍കിയത്്. ജനുവരിയിലായിരുന്നു വിവാഹനിശ്ചയം. ഉത്തരയുടെ കാലില്‍ ചിലങ്ക അണിയിച്ചിരുന്നു നിതേഷ്. വിവാഹ ശേഷവും നൃത്തം തുടരാമെന്നുള്ള വാഗ്ദാനമായിരുന്നു അത്.വിവാഹത്തിന്റെ തിരക്കുകളായിരുന്നു പിന്നീട്. നിരവധി സ്ഥലങ്ങളില്‍ നിന്നായാണ് സാരിയും മറ്റ് സാധനങ്ങളുമെല്ലാം വാങ്ങിയത്. ആഭരണങ്ങള്‍ മേടിക്കാനായി ചേച്ചിയുടെ മകള്‍ സംയുക്ത വര്‍മ്മയും കൂടെയുണ്ടായിരുന്നു ആഭരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവള്‍ക്ക് പ്രത്യേകമായൊരു കഴിവുണ്ട്. പഴയ മാലകളെല്ലാം മാറ്റി ഉത്തരയ്ക്ക് ഇഷ്ടമുള്ള പുതിയ ആഭരണങ്ങളെടുത്തു. കൊവിലകത്ത് നിന്നും പാരമ്പര്യമായി കിട്ടിയ ആമാടക്കൂട്ടം മാലയായിരുന്നു ഏറ്റവും ഭംഗി.

തലമുറകള്‍ കൈമാറി വന്ന മാലയാണത്. കൂടാതെ കാലില്‍ നാഗത്തളകളും അണിഞ്ഞിരുന്നു. നാഗവഗിയാണ് തോള്‍വളായായി അണിഞ്ഞത്. മഹാലക്ഷ്മിയുടെ നെറ്റിച്ചുട്ടി. അഷ്ടഗണപതി വള, ദശാവതാര വള, ജിമിക്കി പാദസരം എല്ലാം വാങ്ങി. മംഗല്യസൂത്രമായിരുന്നു മറ്റൊരു പ്രത്യേകത.

ചുവന്ന മാണിക്യം പതിച്ച താലിക്ക് ഇരുപുറവും രണ്ട് സ്വർ‍ണ്ണച്ചിലങ്ക മണികള്‍ കൂടി കോര്‍ത്തിടണമെന്ന് ഉത്തരയ്ക്ക് നിര്‍ബന്ധമായിരുന്നു. അവളുടെ മനസ്സും ശരീരവും നൃത്തത്തിനായി സമര്‍പ്പിച്ചതാണ്. 4ാം തീയതി വൈകിട്ട് നടന്ന ഹല്‍ദി പരിപാടിയില്‍ ദിലീപും കാവ്യ മാധവനുമായിരുന്നു പ്രധാന ആകര്‍ഷണം.

ഉത്തരയെ വിവാഹ വേഷത്തില്‍ കാണാനായി തിരക്കായിരുന്നു. ദിവ്യ ഉണ്ണിയുടെ സ്വന്തം ക്ഷേത്രമായ പാലഭദ്ര ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഉത്തരയ്ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണത്. ഏറ്റവും പുതുമയാര്‍ന്നതായിരുന്നു താലികെട്ടിന്റെ സാരി. മഹാഭാരതത്തിലെ ഉത്തരാസ്വയംവരം കഥയിലെ ഭാഗങ്ങള്‍ വരപ്പിച്ചതാണ്.വിവാഹ ചടങ്ങുകളിലെല്ലാം തിളങ്ങിയത് ബിജു മേനോനും സംയുക്ത വര്‍മ്മയും ദക്ഷ് ധാര്‍മ്മിക്കുമായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമുണ്ടായിരുന്നുവെങ്കിലും എന്റെ പ്രിയപ്പെട്ട ചേച്ചിയും മകളും ഭര്‍ത്താവും അവരുടെ മകനുമായിരുന്നു ചടങ്ങുകളിലെ എല്ലാം ആകർഷണം. എന്നായിരുന്നു ഊർമിള ഉണ്ണി വിഡിയോയിൽ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top