ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി.അച്ഛന് പിറന്നാളാശംസകൾ നൽകി മകൾ ശ്രീലക്ഷ്മിയുടെ കുറിപ്പ് വൈറൽ.

0

അഭിനയിച്ച സിനിമകളിലെല്ലാം ഹാസ്യത്തിന് മേമ്പൊടി വിതറി ഹാസ്യസാമ്രാട്ട് ആയി മാറിയ നടനാണ് ജഗതി ശ്രീകുമാർ. ഇന്നാണ് ഹാസ്യ സാമ്രാട്ട് സപ്തതി ആഘോഷിക്കുന്നത്. ജഗതി ചേട്ടന് പിറന്നാൾ ആശംസകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ മുൻനിര നടന്മാരും പ്രേക്ഷകരും അടക്കം നിരവധി പേർ താരത്തിന് ആശംസകൾ നൽകി. അതിൽ താര ത്തിൻറെ മകൾ ശ്രീലക്ഷ്മിയുടെ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

കുടുംബത്തോടൊപ്പമാണ് ഈ വർഷവും താരം ജന്മദിനം ആഘോഷിക്കുന്നത്. താരത്തിന് പിറന്നാളാശംസകൾ നൽകി എത്തിയ മകൾ ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ജഗതി ശ്രീകുമാറിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ഞാൻ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു, മിസ്സ് യു.. ശ്രീലക്ഷ്മി ഇങ്ങനെ കുറിച്ചു. ജഗതി ശ്രീകുമാർ കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വളരെ വലിയ ആരാധക പിന്തുണയാണ് കേരളത്തിലുടനീളം ജഗതിശ്രീകുമാർ സ്വന്തമാക്കിയത്. മകളായ ശ്രീലക്ഷ്മി അവതാരകയും നടിയും ആണ്. നിരവധി പ്രേക്ഷകരും താരത്തിന് പിറന്നാൾ ആശംസകൾ അർപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം താരത്തിന് പ്രിയപ്പെട്ട വർഷമാവട്ടെ എന്ന് പലരും പറയുന്നു.

അതേസമയം താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ മുൻനിര നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ജഗതി ചേട്ടൻറെ ഫോട്ടോകൾ ഷെയർ ചെയ്തിട്ടുണ്ട്. അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് മോഹൻലാൽ കുറച്ചിരിക്കുന്നത്. ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടിയും കുറിച്ചു. മലയാള സിനിമയിലെ പല പ്രമുഖരും താരത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.