Social Media

ആ നല്ല നിമിഷങ്ങൾക്ക് ആരാധകരോട് നന്ദി പറഞ്ഞ് 90 കളിലെ സൂപ്പർ നായകൻ ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

തൊണ്ണൂറുകളിൽ മലയാളികളുടെ റൊമാന്റിക് ഹീറോയായും പ്രിയതാരമായുമെല്ലാം നിറഞ്ഞാടിയ വ്യക്തിയാണ് റഹ്മാൻ. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം എല്ലാം റഹ്മാൻ അഭിനയിച്ചു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ മികച്ചതാക്കുവാൻ റഹ്മാൻ തന്റെ കഴിവ് പരിപൂർണ്ണമായും ഉപയോഗിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് തൊണ്ണൂറുകളിലെ യുവത്വത്തിന്റെ പ്രിയതാരമായി റഹ്മാൻ മാറിയതും. നിരവധി പുരസ്കാരങ്ങളും റഹ്മാനെ തേടിയെത്തി. കൂടെവിടെ എന്ന ചലച്ചിത്രത്തിലൂടെ ആയിരുന്നു റഹ്മാൻ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ചത്. തുടർന്നിങ്ങോട്ട് നിരവധി ചലച്ചിത്രങ്ങൾ. ഇന്നിപ്പോൾ തന്നെ അൻപത്തിയൊന്നാമത് പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് റഹ്മാൻ.

കോവിഡ് ലോക്കഡോൺ ആയതിനാൽ തന്നെ കുടുംബത്തോടൊപ്പം വീട്ടിലാണ് ആഘോഷങ്ങൾ നടത്തിയത്. ഇന്നിപ്പോൾ തനിക്ക് പിറന്നാൾ ആശംസയുമായി എത്തിയ എല്ലാ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് റഹ്മാൻ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആരാധകർക്ക് നന്ദി അറിയിച്ചത്. ചിത്രത്തിനൊപ്പം റഹ്മാൻ കുറിച്ചത് ഇപ്രകാരമായിരുന്നു. “ആദ്യമായി നിങ്ങൾക്ക് എല്ലാവർക്കും വലിയ വലിയ വലിയ ഷൂട്ട് ഔട്ട്, മനോഹരമായ ജന്മദിനാശംസകൾക്ക് നന്ദി, ഈ വർഷം എല്ലാ ആശംസകളും ഞാൻ തന്നെ വായിച്ചു എന്ന് നിങ്ങൾക്ക് ഉറപ്പു നൽകുന്നു അവയെല്ലാം എനിക്ക് ഇഷ്ടമാവുകയും ചെയ്തു, ഇത്രയും കാലവും കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വലിയ നന്ദി. ലവ് യു ഓൾ.”

നിരവധി ലൈക്കുകളും കമന്റുകളുമാണ് ഈ ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. മലയാളസിനിമയിൽ കുറച്ചുനാൾ ഒരു ഇടവേള എടുത്ത താരം ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും നല്ല ഒരു തുടക്കം തന്നെ കുറിച്ചിരുന്നു. സൂപ്പർ ഹിറ്റായ ചലച്ചിത്രത്തിൽ റഹ്മാനെ കഥാപാത്രവും അത്രതന്നെ മികച്ചതായിരുന്നു. താര ത്തിന്റെ അടുത്ത ചലച്ചിത്രം ഏതാണ് എന്ന് അറിയുവാനും മറ്റു വിശേഷങ്ങൾ അറിയുന്നതിന് വേണ്ടിയും കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top