പുതിയ തുടക്കങ്ങൾക്ക് ഇനിയും വൈകിയിട്ടില്ലെന്ന് ഓരോ നിമിഷവും തെളിയിച്ച് തന്നെ വിസ്മയിപ്പിക്കുന്ന അമ്മ’; തൻ്റെ സൂപ്പർസ്റ്റാറിന് പിറന്നാളാശംസയേകി മഞ്ജു!. പ്രശംസിച്ച് ആരാധകരും

    0

    മലയാളി മനസ്സുകളിൽ അഭിനയ മികവിൻറെ വിസ്മയം തീർത്ത നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ പോലെ ജനമനസ്സുകളിൽ ഇടം നേടിയ മറ്റൊരു നടി ഉണ്ടാകില്ല. വളരെ വലിയ സ്വീകാര്യതയാണ് താരത്തിന് കേരളക്കരയിൽ ലഭിച്ചത്. ഒരു പക്ഷേ മഞ്ജു വാരിയർ എന്ന നടിയെ കേരളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നത് ആവും ഉത്തമം. കേരളത്തിലുടനീളം താരത്തിന് ഒരു വലിയ ആരാധക പിന്തുണയാണ് ഇതിനകം ലഭിച്ചത്.

    സമൂഹമാധ്യമത്തിൽ വളരെ സജീവമാണ് മഞ്ജു. ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവിനെ പോലെ തന്നെ അമ്മ ഗിരിജയും മലയാളികൾക്ക് ഏറെ പരിചിതമാണ്. അഭിമുഖങ്ങളിൽ മഞ്ജുവിൻറെ അമ്മ നിറസാന്നിധ്യമാണ്. ഒട്ടുമിക്ക ടെലിവിഷൻ ഷോകളിലും ഇരുവരും വേദി പങ്കിടാറുണ്ട്. ഇപ്പോഴിതാ തൻറെ അമ്മയുടെ പിറന്നാളിന്, തൻറെ സൂപ്പർസ്റ്റാറിന് ആശംസകൾ നൽകുകയാണ് മഞ്ജു വാര്യർ.

    കഴിഞ്ഞദിവസം തൻറെ അമ്മ എഴുതിത്തുടങ്ങിയതിൻറെ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം പിറന്നാൾ ആശംസകൾ നേരുന്നത്. ജീവിതത്തിലെ പുതിയ തുടക്കങ്ങൾക്ക് ഇനിയും ഒട്ടും വൈകിയിട്ടില്ലന്ന് തന്നെ വിസ്മയിപ്പിക്കുന്ന സ്ത്രീയാണ് അമ്മയെന്ന മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചു. എഴുത്തുകാരിയായ ഗിരിജ വാര്യരുടെ മകൾ എന്ന് പറയുന്നതാണ് തനിക്ക് ഏറ്റവും അഭിമാനമുള്ള നിമിഷം എന്നും താരം പറയുന്നു.

    മഞ്ജുവിൻറെ അമ്മ ഗിരിജ വാരിയർ എഴുതിത്തുടങ്ങിയത് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വലിയ പ്രേക്ഷക പിന്തുണയാണ് ഇരുവർക്കും സോഷ്യൽ മീഡിയ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗിരിജാ വാര്യർക്ക് ആശംസകളർപ്പിച്ചു നിരവധി ആരാധകരാണ് എത്തിയത്. തൻറെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അമ്മയ്ക്ക് താരം ആശംസകൾ അർപ്പിച്ചത് . നിരവധി പ്രേക്ഷകരാണ് ഫേസ്ബുക്കിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്.