ചിരിച്ച മുഖവുമായി അമ്പിളി ; പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകർ! വീഡിയോ വൈറലായത് നിമിഷങ്ങൾകൊണ്ട്!

0

നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് സിനിമ സീരിയൽ താരം അമ്പിളി ദേവി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അമ്പിളിയുടെ രണ്ടാം ഭർത്താവായ ആദിത്യൻ ജയനും ആയുള്ള കുടുംബപ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളും വാർത്താചാനലുകളും ഒന്നടങ്കം ചർച്ചചെയ്ത ഒന്നായിരുന്നു. അമ്പിളിദേവി തന്നെയാണ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ആദിത്യൻ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക ആയിരുന്നുവെന്നും. ആദിത്യന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ട് എന്ന് തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. തുടർന്ന് ആദിത്യൻ ജയനും അമ്പിളിക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളുമായി രംഗത്തെത്തി.

എന്നാൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും അതിനെ തരണം ചെയ്ത് മുന്നേറുകയാണ് വേണ്ടത് എന്ന് കാണിച്ചുതരികയാണ് അമ്പിളിദേവി ഇപ്പോൾ. തന്റെ രണ്ടുമക്കളെയും വളർത്തുവാൻ താൻ തന്നെ കഷ്ടപ്പെടണം എന്ന് മനസ്സിലായ തോടുകൂടി അമ്പിളി പഴയതെല്ലാം മറന്നു കൊണ്ട് പുതിയൊരു ജീവിതം ആരംഭിക്കുകയാണ്. അത്തരത്തിൽ അമ്പിളി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഒരു വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോയിലൂടെ അമ്പിളി പറയുന്നത് ഇതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്തോദയയുടെ പേരില്‍ ഡാന്‍സ് ക്ലാസിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വന്നിട്ടുണ്ടായിരുന്നു.

അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. “കൊവിഡ് കാലമായതിനാല്‍ നിലവില്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രമേ നടക്കൂ. ഓണ്‍ലൈന്‍ ഡാന്‍സ് ക്ലാസ് ആരംഭിച്ചിട്ടുണ്ട്. ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ അറിയിക്കുക. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി കഴിയുക. ” എന്നായിരുന്നു അമ്പിളി വീഡിയോയിൽ പറഞ്ഞത്. വീഡിയോയുടെ തുടക്കം മുതൽ ഒടുക്കം വരെയും ചിരിച്ച മുഖത്തോട് കൂടിയാണ് അമ്പിളിയെ കാണാനായി സാധിച്ചത്.

അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് താഴെ ഇരിക്കുന്ന കമന്റുകൾ മുഴുവനും ഇത്തരത്തിൽ തന്നെ പുഞ്ചിരിയോടു കൂടി എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കുക എന്നായിരുന്നു. അമ്പിളി പങ്കുവെച്ച് വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ആണ് വൈറൽ ആയി മാറിയത്. നിരവധി ലൈക്കുകളും കമന്റുകൾ ഷെയറും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. അമ്പിളിക്ക് ആശംസ അറിയിച്ച പിന്തുണ അറിയിച്ചു മാണ് പലരുമെത്തിയത്. അമ്പിളിയും ആദിത്യനും തമ്മിലുള്ള കുടുംബപ്രശ്നം കേസ് ആയിരിക്കുകയാണ്. ഇതിനിടയിൽ ആയിരുന്നു ആദ്യം ചെയ്യാൻ ആത്മഹത്യയ്ക്ക് തുനിഞ്ഞതും.