റിതുവിനെ വരവേറ്റ് കാമുകൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

0

ബിഗ് ബോസ് മലയാളം സീസൺ ത്രീ യിൽ വളരെയധികം ആരാധകരുള്ള ഒരു മത്സരാർത്ഥിയാണ് റിതു മന്ത്ര. അതുകൊണ്ടുതന്നെയാണ് അവസാന 8 ൽ റിതു മന്ത്രയ്ക്ക് സ്ഥാനമുറപ്പിക്കാൻ സാധിച്ചതും. തുടക്കത്തിൽ അധികമാർക്കും പരിചയമില്ലാത്ത മുഖമായിരുന്നു റിതുവിൻറെത്. എന്നാൽ ബിഗ്ബോസിനുള്ളിൽ എത്തിയതിനു ശേഷം ആടിയും പാടിയും ടാസ്ക്കുകളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച ഋതു മലയാളി മനസ്സിൽ ഇടം നേടി. അതുകൊണ്ട് തന്നെയാണ് പലപ്പോഴും എലിമിനേഷൻ ഘട്ടത്തിൽ വരെ എത്തി സേഫ് ആയതും.

ഇടയ്ക്ക് വെച്ചായിരുന്നു കാമുകൻ ജിയാ ഇറാനി ഋതുനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയതും. വിവാഹിതനായ ജിയ ഇറാനിയ്ക്ക് ഒരു കുഞ്ഞു കൂടിയുണ്ട്. ജിയാ തന്റെ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ അതിനുശേഷമാണ് റിതുവുവായി പ്രണയത്തിലായത്. നാലുവർഷമായി ഇരുവരും പ്രണയത്തിലാണെന്ന് എന്നാണ് ജിയ പറഞ്ഞിരിക്കുന്നത്. ഋതുവും താൻ പ്രണയത്തിലാണെന്നും ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുമ്പോൾ ആ പ്രണയം അവിടെ ഉണ്ടാകുമോ എന്ന് അറിയില്ല എന്നും ഇതിനു മുൻപ് പറഞ്ഞിരുന്നു.

ഋതു പറഞ്ഞതിന് മറുപടിയുമായി ഇറാനി അടുത്തദിവസം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തിരുമ്പി വന്ത് പാറ് കണ്ണാ എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് കുറച്ചത്. ഇന്നിപ്പോൾ കോവിഡ വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ലോക്കഡോൺ പ്രഖ്യാപിച്ച തോടുകൂടി ബിഗ്ബോസ് മലയാളം സീസൺ ത്രീ നിർത്തിയിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായതിനെത്തുടർന്ന് ബാക്കിയുള്ള എട്ട് മത്സരാർത്ഥികളും വീടുകളിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. മത്സരാർത്ഥികൾ എല്ലാം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഋതു വന്ന ഉടനെ അമ്മയ്ക്കൊപ്പം പോകുന്ന ചിത്രങ്ങളും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. തുടർന്ന് ഇപ്പോൾ ജിയ ഋതുവിനെ വരവേൽക്കുകയാണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റിലൂടെ. ഋതുനൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് വെൽക്കം ബാക്ക് എന്നാണ് ജിയ കുറിച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് നിരവധി ലൈക്കുകളും കമന്റുകളും ചിത്രം വാരിക്കൂട്ടി കഴിഞ്ഞു ഇതിനോടകംതന്നെ. ഇനി എന്നാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുക എന്നറിയുവാനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ഒപ്പം തന്നെ ഇരുവരുടെയും പ്രണയം സാഫല്യം ആകുമോ എന്ന് അറിയുവാനും.