ട്യൂമറിന് ഒപ്പം കോവിഡ് പോസിറ്റീവും; ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കിയ സീമ ജി നായർ! പ്രാർത്ഥനയോടെ ആരാധകർ!

0

ക്യാൻസർ എന്ന മഹാവിപത്തിനോട് ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും കൂടി പോരാടിയ വ്യക്തിയാണ് സിനിമ-സീരിയൽ താരം കൂടിയായ ശരണ്യ ശശി. പത്തിലധികം സർജറി ലേക്കാണ് ശരണ്യ ഇതിനോടകംതന്നെ വിധേയ ആയിരിക്കുന്നത്. എന്നാൽ പോലും ഇപ്പോഴും ആ മനോധൈര്യത്തിന് ഒരു കുറവുമില്ല. ശരണ്യ അർബുദത്തിനോട് പോരാടി ജീവിതത്തിലേക്ക് തിരികെ വന്നിരുന്നത് ആയിരുന്നു. തുടർന്ന് അമ്മയും ശരണ്യയും ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും, തങ്ങളുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ അടുത്തിടെയാണ് ശരണ്യയ്ക്ക് വീണ്ടും രോഗം മൂർച്ഛിച്ചു എന്ന് പറഞ്ഞുകൊണ്ട് ശരണ്യയുടെ അമ്മ യൂട്യൂബ് ചാനലിലൂടെ എത്തിയത്. തുടർന്ന് സീമാ ജി നായർ ശരണ്യയുടെ അസുഖം ഭേദമായി വരുന്നതായി പറഞ്ഞുകൊണ്ട് എത്തി. എന്നാൽ ഇന്നിപ്പോൾ സീമാ ജി നായർ പങ്കുവച്ചിരുന്ന ഒരു വീഡിയോ ആണ് വീണ്ടും ചർച്ചയായിരിക്കുന്നത്. ട്യൂമർ നൊപ്പം ഇപ്പോൾ ശരണ്യയ്ക്ക് കോവിഡ് പോസിറ്റീവും ആയിരിക്കുകയാണ് എന്നാണ് സീമ ജി നായർ പറയുന്നത്. സീമ ജി നായർ വീഡിയോയിലൂടെ പറയുന്നത് ഇപ്രകാരമാണ്.

“കഴിഞ്ഞ കുറെ ദിവസമായി പലരും ചോദിക്കുന്നു, ശരണ്യയെ കാണുന്നില്ലലോ എന്തുപറ്റിയെന്ന്, ശരണ്യയുടെ പതിനൊന്നാം സര്‍ജറി കഴിഞ്ഞു. ആരോഗ്യസ്ഥിതിയിൽ ഇപ്പോള്‍ വീണ്ടും കുറച്ച് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. സ്പൈനൽ കോഡിലേക്ക് ട്യൂമർ വ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടുമൊരു സർജറി നടത്താനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ആര്‍സിസിയിൽ അഞ്ച് റേഡിയേഷൻ കഴിഞ്ഞു. ജൂൺ മൂന്നിന് കീമേോ തുടങ്ങാമെന്നാണ് പറഞ്ഞിരുന്നത്. അതിനിടെ അസുഖത്തിന് മീതെ ഇടിത്തീപോലെ കൊവിഡും. മെയ് 23ന് ശരണ്യയ്ക്കും അമ്മയ്ക്കും കൊവിഡ് പോസിറ്റീവായി.

വല്ലാത്ത അവസ്ഥയാണ് എന്ത് പറയണമെന്ന് ചെയ്യണമെന്നൊന്നും എനിക്കറിയില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്. ഈ സമയം എന്ത് ചെയ്യണമെന്ന് അറിയില്ല. ഇനിയും കടമ്പകളേറെയുണ്ട്. അസുഖത്തിന് മേൽ ഇപ്പോള്‍ കൊവിഡ് വരുന്നു. എല്ലാവരുടേയും കരുതലും പ്രാര്‍ത്ഥനയും വേണം. എല്ലാവരും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. പഴയജീവിതതതിലേക്ക് നമുക്ക് ശരണ്യയെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.”

വലിയ സ്വീകാര്യതയാണ് സീമ ജി നായർ പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.ഒപ്പം തന്നെ എല്ലാവരും ശരണ്യയ്ക്കായി പ്രാർത്ഥിക്കുന്നുണ്ട് എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്.