Social Media

ഓട്ടോറിക്ഷാക്കാരനിൽ നിന്നും സിനിമ നടനിലേയ്ക്ക് ; ആദ്യകാലങ്ങളിൽ ലഭിച്ചിരുന്നത് വെറും 600 രൂപ! തന്റെ ജീവിതം തുറന്നുകാട്ടി മലയാളികളുടെ പ്രിയനടൻ!

സംസാര ശൈലി കൊണ്ടും നർമ്മം കൊണ്ടും മലയാളി മനസ്സ് കീഴടക്കിയ താരമാണ് ഹരീഷ് കണാരൻ. കോഴിക്കോടിന്റെ തനത് ഭാഷയെ സിനിമയിലേക്ക് കൊണ്ടുവന്ന് ഹരിഷ്കണാരൻ നിരവധി ആരാധകരാണുള്ളത്. റിയാലിറ്റി ഷോയിലൂടെ എത്തിയ താരം ആദ്യം അഭിനയിച്ചത് ഉത്സാഹക്കമ്മിറ്റി എന്ന ചിത്രത്തിൽ ആയിരുന്നു. എന്നാൽ ഉത്സാഹകമ്മിറ്റിയിൽ ഹരീഷിനെ കഥാപാത്രത്തിന് വലിയ സ്വീകാര്യത ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ചാക്കോ ബോബൻ ആസിഫ് അലി ചിത്രമായ രാജമ്മ അറ്റ് യാഹൂലേക്ക് താരം എത്തിപ്പെട്ടു. ചിത്രത്തിലെ താരത്തിന് കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചലചിത്രങ്ങളുടെ ഭാഗമാകുവാൻ ഹരീഷ് കണാരന് സാധിച്ചു.

എന്നാൽ ഇന്നിപ്പോൾ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് കണാരൻ തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. “ഞങ്ങള് പത്ത് പന്ത്രണ്ട് പേരാണ് ഒരു ട്രൂപ്പില്‍. ഒരു പരിപാടിക്കു പോയാല്‍ ആകെ കിട്ടുന്നത് 12000 മുതല്‍ 13000 രൂപ ആണ്. മിമിക്രി, ഡാന്‍സ്, കരോക്കെ ഗാനമേള എല്ലാം കൂടി ചേര്‍ന്നുള്ള പരിപാടിയാണ്. വണ്ടിക്കൂലി, ലൈറ്റ് സൗണ്ട് എല്ലാം കഴിഞ്ഞു വീതിച്ചെടുക്കുമ്പോ ഒരാള്‍ക്ക് 300 രൂപ ആയിരിക്കും ലഭിക്കുകയെന്നും താരം ഓര്‍ക്കുന്നു.

ദേവരാജനും നിര്‍മലുമെല്ലാം കൂടെയുണ്ടാകുമായിരുന്നു. ഡിസംബര്‍ മുതല്‍ മേയ് വരെയാണ് പരിപാടികളുടെ സീസണ്‍. അത് കഴിഞ്ഞാല്‍ പിന്നെ പരിപാടികള്‍ കിട്ടുന്നത് ഓണക്കാലത്തായിരിക്കും. പരിപാടി ഇല്ലാത്ത സമയത്ത് പെയിന്റിംഗിന് പോകുമായിരുന്നു. മഴക്കാലത്ത് അതുണ്ടാകില്ല അതുകൊണ്ട് ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പോവുമായിരുന്നു. സിനിമയില്‍ വരുന്നതിന് മുമ്പ് ലഭിച്ചിരുന്ന പരമാവധി പ്രതിഫലം 600 രൂപയായിരുന്നു.” ഇപ്രകാരമായിരുന്നു ഹരീഷിന്റെ വാക്കുകൾ. നർമ്മത്തിൽ പ്രത്യേകതരം സ്ലാങ് കൊണ്ടുവരുമ്പോൾ ആ നർമ്മത്തിന്റെ മൂല്യവും കൂടും.

പ്രേക്ഷകരുടെ ആസ്വാദന രീതിയും വേറെ ലെവൽ ആകും. കേരളത്തിൽ 14 ജില്ലകളുടെ. ഈ ജില്ലകൾ ഏതെല്ലാം പ്രത്യേകതരം സംസാരഭാഷയുമുണ്ട്. അത്തരത്തിൽ ജില്ലകളുടെ സംസാരഭാഷ മലയാളസിനിമയിലേക്ക് കൊണ്ടുവന്ന അപൂർവം ചില നടന്മാരിൽ ഒരാളാണ് ഹരീഷ് കണാരനും. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ അദ്ദേഹത്തിന്റെ നർമ്മം ഏറ്റെടുക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top