കല്യാണപന്തലിൽ നടന്നത് വൻ ട്വിസ്റ്റ് . വരൻ ഒളിച്ചോടി, കണ്ടക്ടറാണ് സമ്മതമെങ്കിൽ ഞാൻ കെട്ടാം എന്നുപറഞ്ഞ് അതിഥി. ഒടുവിൽ സംഭവിച്ചത്

0

സിനിമയെ വെല്ലുന്ന ക്ലൈമാക്സ് എന്ന് വേണമെങ്കിൽ ഈ സംഭവത്തെ വിശേഷിപ്പിക്കാം. വിവാഹദിനം വധുവിനെയും വീട്ടുകാരെയും വഞ്ചിച്ച യുവാവ് കാമുകിക്കൊപ്പം ഒളിച്ചോടി. പക്ഷേ ആ പെൺകുട്ടിക്ക് രക്ഷകനായി അതേ കല്യാണപന്തലിൽ തന്നെ ജീവിതം നൽകാൻ ഒരു അതിഥി ഉണ്ടായിരുന്നു. സിനിമാക്കഥയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത് കർണാടകയിലെ ചിക്കമംഗളൂരിൽ ആണ്.

സഹോദരന്മാരായ നവീനും അശോകനും ഒരേ വേദിയിലായിരുന്നു കല്യാണം. വിവാഹ ആഘോഷവും വിവാഹത്തിനു മുന്നേയുള്ള ചടങ്ങുകളും നടന്നിരുന്നു. എന്നാൽ കല്യാണം മുഹൂർത്ത സമയത്ത് വരനായ നവീനെ കാണാതായി. വീട്ടുകാരും കൂട്ടുകാരും എല്ലാം അരിച്ചുപെറുക്കി എങ്കിലും എവിടെയും കണ്ടെത്താനായില്ല. ഒടുവിൽ വരൻ കാമുകിക്കൊപ്പം ഒളിച്ചോടി എന്ന വിവരവും ലഭിച്ചു.

ഉപേക്ഷിച്ചാൽ കല്യാണ സമയത്ത് വേദിയിലെത്തി വിഷം കഴിക്കുമെന്ന കാമുകിയുടെ ഭീഷണിപ്പെടുത്തൽ കാരണം യുവാവ് കല്യാണ വേദിയിൽ നിന്ന് മുങ്ങുകയായിരുന്നു. അതേസമയം കല്യാണമണ്ഡപത്തിൽ എത്തിച്ചേർന്ന വധു സിന്ധുവും കുടുംബവും വരൻറെ ചതിയിൽ തളർന്നുപോയി. എന്തുചെയ്യണമെന്ന് അറിയാതെ ദുഃഖി ചിരിക്കുന്ന ആ കുടുംബത്തിന് നേരെ വിവാഹ വാഗ്ദാനവും ആയിട്ടാണ് ആ യുവാവ് എത്തിച്ചേർന്നത്.

വീട്ടുകാർക്ക് സമ്മതമാണെങ്കിൽ ആ കുട്ടിയെ ഞാൻ വിവാഹം കഴിക്കാം എന്നായിരുന്നു ചന്ദ്രപ്പ എന്ന യുവാവിൻറെ വാഗ്ദാനം. ബി എം ടി സി യിൽ കണ്ടക്ടർ ജോലി ചെയ്യുകയാണെന്നും സിന്ധുവിനും വീട്ടുകാർക്കും എതിർപ്പില്ലെങ്കിൽ വിവാഹം കഴിക്കാമെന്നും യുവാവ് വ്യക്തമാക്കി. യുവാവിനെ ഈ പ്രഖ്യാപനത്തോടെ വേദിയിൽ കണ്ണീരിനു പകരം ചിരി പടർന്നു. ഇരുവരുടെയും കല്യാണം അതേ വേദിയിൽ വെച്ച് തന്നെ നടക്കുകയും ചെയ്തു. കാമുകിക്കൊപ്പം പോയ നവീൻ എന്ന യുവാവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് ബംഗളൂരു മിറർ റിപ്പോർട്ട് ചെയ്യുന്നു.