ജീവിതത്തിലെ പുത്തൻ വിശേഷം ആഘോഷമാക്കി ചെമ്പൻ വിനോദും മറിയവും ; ആശംസകളുമായി താരങ്ങളും ആരാധകരും!

0

നിരവധി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. പൊറിഞ്ചു മറിയം ജോസ് എന്ന ചലച്ചിത്രത്തിലെ ജോസ് എന്ന കഥാപാത്രം തന്നെ ധാരാളമാണ് ചെമ്പൻ വിനോദിനെ മലയാളി പ്രേക്ഷകർ ഓർത്തിരിയ്ക്കാൻ. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ചെമ്പൻ വിനോദ് രണ്ടാംവിവാഹം വലിയ രീതിയിൽ ചെമ്പനെ വാദങ്ങൾക്ക് ഇടയിലേക്ക് വലിച്ചിരുന്നു. ചെമ്പനേക്കാൾ ഒരുപാട് പ്രായം കുറഞ്ഞ സൈക്കോളജിസ്റ്റായ മറിയത്തിന് ചെമ്പൻ വിവാഹം കഴിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള മുറുമുറുപ്പാണ് സൃഷ്ടിച്ചത്.

എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് ഇരുവരും അവരുടെ കുടുംബജീവിതം നല്ല രീതിയിൽ നയിക്കുകയാണ്. കഴിഞ്ഞ ഇടയ്ക്കായിരുന്നു ഇരുവരും തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കിയത്. ഇന്നിപ്പോൾ മറ്റൊരു വിശേഷമാണ് ഇരുവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. ആ വിശേഷം ആഘോഷമാക്കുകയാണ് ചെമ്പനും മറിയവും. ചെമ്പന്റെ പിറന്നാളാണ് വന്നിരിക്കുന്നത്. ചെമ്പൻ പിറന്നാളിന് മറിയം പങ്കു വച്ചിരിക്കുന്ന ചിത്രം അതിനൊപ്പമുള്ള കുറുപ്പും ആണ് വൈറലായിരിക്കുന്നത്.

നിരവധി ആരാധകരും താരങ്ങളും ആണ് ചെമ്പൻ വിനോദ് ആശംസയുമായി മറിയം പങ്കുവെച്ചാൽ ചിത്രത്തിനു താഴെയായി എത്തിയിരിക്കുന്നത്. ” എന്റെ ചെമ്പോസ്ക്കന് പിറന്നാളാശംസകൾ” എന്നായിരുന്നു ചെമ്പൻ വിനോദിനൊപ്പം ഉള്ള മറിയത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മറിയം കുറിച്ചത്. ഇരുവരും വിവാഹം കഴിഞ്ഞ് ആദ്യം ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ അച്ഛനും മകളും ആണോ എന്ന് ചോദ്യമായിരുന്നു കൂടുതലായും ഉയർന്നിരുന്നത്. ഭാര്യയെയും മകനെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിന് ചെമ്പൻ വിനോദ് നെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

ഇരുവരും ഉടൻ തന്നെ ഡിവോഴ്സ് ആകും എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാൽ നല്ല രീതിയിൽ തന്നെ ജീവിച്ച് മുന്നേറുകയാണ് ചെമ്പൻ വിനോദും മറിയവും ഒരുമിച്ചിപ്പോൾ. ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ആദ്യം ഉണ്ടായിരുന്ന നെഗറ്റീവ് പ്രതികരണങ്ങളിൽ നിന്നും വിപരീതമായി ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ചെമ്പൻ വിനോദിനെയും മറിയത്തെയും സ്വീകരിച്ചിരിക്കുകയാണ്. ഇരുവരുടേയും ജീവിതത്തിലെ മറ്റു വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ.