സ്വന്തം ചോരയെ കച്ചവടച്ചരക്ക് ആക്കാൻ പറ്റുമോ? ആൺകുഞ്ഞിനെ വിറ്റ പിതാവ് അറസ്റ്റിലായി

0

സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്ക് മറിച്ചുവിറ്റ സംഭവത്തിൽ പിതാവ് പോലീസ് വലയിലായി. ഹൈദരാബാദിൽ ആണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. എഴുപതിനായിരം രൂപയ്ക്കാണ് സ്വന്തം ആൺകുഞ്ഞിനെ പിതാവ് ദമ്പതികൾക്ക് വിറ്റത്. ഒരാഴ്ചയ്ക്ക് മുമ്പാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.

ബന്ധങ്ങളിൽ വിലകൽപ്പിക്കുന്ന ഒരു മനുഷ്യനും ഈ പ്രവർത്തി ചെയ്യുകയില്ല. സ്വന്തം ചോരയെ സ്നേഹിച്ചു താലോലിച്ചു വളർത്താനാണ് ആരും ആഗ്രഹിക്കുക. എന്നാൽ ഈ പ്രവർത്തി നടന്നത് നമ്മുടെ അയൽവക്കത്ത് ആയ ഹൈദരാബാദിൽ ആണെന്നത് ഞെട്ടിക്കുന്ന വസ്തുത ആണ്. പോലീസിൻറെ കാര്യമായ ഇടപെടൽ കൊണ്ടാണ് കുട്ടിയെ അമ്മയ്ക്ക് തിരിച്ചുകിട്ടിയത്.

കഴിഞ്ഞ ആഴ്ചയാണ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ ദമ്പതികൾക്ക് വിൽപ്പന നടത്തിയത്. ഏഴു പതിനായിരം രൂപയ്ക്ക് ആയിരുന്നു ഈ വിൽപ്പന. കുഞ്ഞിൻറെ അമ്മ നൽകിയ പരാതിയെ തുടർന്ന് ഉണ്ടായ അന്വേഷണത്തിലായിരുന്നു ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ കുഞ്ഞിനെ ആർക്കാണ് നൽകിയത് എന്നുള്ള തെളിവ് പോലീസിന് ലഭിച്ചത്. ഇത് അന്വേഷണത്തിൽ വഴിത്തിരിവായി.

പോലീസ് അന്വേഷണത്തിൽ ഒരാഴ്ചയോളം കുഞ്ഞു ദമ്പതികളുടെ കയ്യിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കണ്ടെത്തിയ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചു. ഭിക്ഷാടകരുടെ കുഞ്ഞിനെ ആയിരുന്നു എഴുപതിനായിരം നൽകി ദമ്പതികൾ വാങ്ങിയത്. കുഞ്ഞിനെ കിട്ടുവാനായി ദിവസങ്ങൾക്കു മുന്നേ ഇവർ മാതാപിതാക്കളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നും പോലീസ് കണ്ടെത്തി