Social Media

‘പ്രേമിച്ചപ്പോൾ ഉണ്ണിക്ക് അറിയാമായിരുന്നില്ലേ സാധാരണ വീട്ടിലെ കുട്ടിയാണെന്ന് ‘; പ്രിയങ്കയുടെ മരണത്തിൽ ചില വെളിപ്പെടുത്തലുകളുമായി ഉറ്റ സുഹൃത്ത്!

കഴിഞ്ഞ ഇടയ്ക്കായിരുന്നു രാജൻ പി ദേവിനെ മകനും നടനുമായ ഉണ്ണി പി ദേവിനെ ഭാര്യ പ്രിയങ്ക സ്വവസതിയിൽ വെച്ച് ആത്മഹത്യ ചെയ്തത്. പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് പ്രിയങ്കയുടെ കുടുംബം അപ്പോൾ തന്നെ രംഗത്തെത്തിയിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്ന് മനംനൊന്താണ് പ്രിയങ്ക ആത്മഹത്യ ചെയ്തത് എന്നായിരുന്നു പ്രിയങ്കയുടെ കുടുംബം ആരോപിച്ചത്. ഉണ്ണിയ്ക്ക് എതിരെയും ഉണ്ണിയുടെ കുടുംബത്തിന് എതിരെയും നടത്തിയ പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണം വലിയ രീതിയിലായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇന്നിപ്പോൾ പ്രിയങ്കയുടെ ഉറ്റസുഹൃത്ത് പ്രിയങ്കയുടെ മരണത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സുഹൃത്തിന്റെ വാക്കുകൾ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രിയങ്കയുടെ കൂട്ടുകാരിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

‘പ്രിയങ്കയുടെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയ നിറയെ. വാർത്തകൾക്ക് ശേഷം എന്നോട് ഒരുപാട് ചോദ്യങ്ങൾ ആണ് ആളുകൾ ചോദിക്കുന്നത്. പ്രിയങ്കയുടെ മരണശേഷം ഞാൻ പങ്കിട്ട ഒരു സ്റ്റാറ്റസ് കണ്ടിട്ടായിരുന്നു ചോദ്യങ്ങൾ. എന്നെയും അവളെയും അറിയാവുന്നവരും ചോദ്യങ്ങളുമായി എത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം അറിയാമോ എന്നും ആളുകൾ ചോദിച്ചിരുന്നു. ചോദ്യങ്ങൾ കൂടിയതോടെയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാം എന്ന് കരുതിയത്. വേറെ ആര് മരിച്ചു എന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കും. എന്നാൽ പ്രിയയുടെ മരണവാർത്ത ഞാൻ ആദ്യം വിശ്വസിച്ചില്ല. പ്രത്യേകിച്ചും ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാൽ ഒട്ടും വിശ്വസിക്കില്ല. രാത്രിയിൽ ഉറങ്ങാൻ പോലും സാധിച്ചില്ല.

കണ്ണ് അടക്കുമ്പോൾ മുൻപിൽ അവൾ വന്നു നിൽക്കുന്നു എന്ന തോന്നൽ ആണ്. പ്രിയ എനിക്ക് ഒരു സുഹൃത്ത് ആയിരുന്നില്ല. ഒരു സഹോദരി കൂടി ആയിരുന്നു പ്രിയ. സ്വയംവരയിൽ ഞങ്ങൾ ഒരുമിച്ചാണ് ജോലി നോക്കിയിരുന്നത്. അന്ന് മുതൽ ആണ് ഞങ്ങൾ പരിചയക്കാർ ആകുന്നത്. സ്വയം വരയിലെ ജോലി ഞങ്ങൾ ഉപേക്ഷിച്ച ശേഷമാണു ലുലുവിൽ ഞങ്ങൾ ജോലിക്ക് കയറുന്നത്. ആ ഒരു സമയത്തിന്റെ ഇടക്ക് എന്റെ വീട്ടിൽ ആയിരുന്നു പ്രിയ. പിന്നീട് പ്രിയയുടെ കൂടെ ഞാനും അവളുടെ ഫ്ലാറ്റിൽ നിന്നിട്ടുണ്ട്. അവളുടെ വിവാഹശേഷമാണ് ആ ബന്ധത്തിൽ അൽപ്പം ഗ്യാപ്പ് ഉണ്ടായത്. എന്നാൽ അടുത്തിടെ സുഖവിവരങ്ങൾ തിരക്കി ഇൻസ്റ്റയിലൂടെ എനിക്ക് ഇങ്ങോട്ട് അവൾ മെസേജ് അയച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നായി.

ഭർത്താവിന്റെയും വീട്ടുകാരുടെയും ഒപ്പമുള്ള സ്റ്റാറ്റസുകൾ കണ്ടാൽ ഹാപ്പി ആണെന്നാണ് ഞാൻ കരുതിയത്. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. ഒരുപക്ഷേ പറഞ്ഞിരുന്നു എങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ. എല്ലാവര്ക്കും അറിയുന്നതേ എനിക്കും അറിയൂ. വാർത്തകൾ വഴിയാണ് പലതും അറിയുന്നത്. എന്ത് വിഷമം വന്നാലും പോട്ടെ സാരമില്ല എന്ന് പറയുന്ന പ്രിയയെ എനിക്ക് അറിയൂ. അല്ലാതെ ഇന്നേ വരെ കരയുന്നത് ഞാൻ കണ്ടിട്ടില്ല. അത്രയും ബോൾഡ് ആയിരുന്നു അവൾ. സ്ത്രീധനത്തിന്റെ പേരിൽ ആണ് ആണ് ഇതൊക്കെ സംഭവിച്ചത് എന്ന് കേൾക്കുമ്പോൾ ഷോക്കായി പോയി. സ്വർണ്ണത്തിനും പണത്തിനും വേണ്ടി എന്ന് കേൾക്കുമ്പോൾ സഹിക്കാൻ ആകുന്നില്ല. പ്രേമിച്ചപ്പോൾ ഉണ്ണിക്ക് അറിയാമായിരുന്നില്ലേ സാധാരണ വീട്ടിലെ കുട്ടി ആണെന്ന്. എന്തിനായിരുന്നു പിന്നെ കല്യാണം.” എന്നായിരുന്നു പ്രിയങ്കയുടെ സുഹൃത്ത് വീഡിയോയിലൂടെ ചോദിച്ചിരിയ്ക്കുന്നത്. ഒപ്പംതന്നെ പ്രിയങ്കയ്ക്ക് നീതി ലഭിക്കണമെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top