അമ്പലത്തിൽ വെച്ച് അത് സംഭവിച്ചു, മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് ബന്ധുക്കൾ, പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുമ്പോൾ.

0

കഴിഞ്ഞദിവസമാണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ മരണപ്പെട്ടത്. കോവിഡ് വൈറസ് മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യത്തിൽ ആണ് ബന്ധുക്കൾ. ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കായംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് ഫയൽ ചെയ്തിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ആണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

അദ്ദേഹത്തിന് കൊറോണ സംബന്ധമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രി ആയിരുന്നു ശർദ്ദിച്ചു അവശനിലയിലായ അനിലിനെ കിംസ് ആശുപത്രിയിലേക്ക് എത്തിച്ചത്. അനിൽ രക്തം ശർദ്ദിച്ചിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാൽ പോസ്റ്റുമോർട്ടം നിർദ്ദേശിച്ചതും ഡോക്ടർമാർ ആയിരുന്നു. പോസ്റ്റുമോർട്ടം ചെയ്താൽ നല്ലതായിരിക്കും എന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പറഞ്ഞതെന്നും അനിൽ പനച്ചൂരാൻ ബന്ധു പ്രഫുല്ല ചന്ദ്രൻ വ്യക്തമാക്കി.

‘അദ്ദേഹം ആരോഗ്യവാനായിരുന്നു. രാവിലെ അമ്പലത്തില്‍ പോയതാണ്. അവിടെനിന്നാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രികളില്‍ എത്തിച്ചു. അവിടെനിന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ നല്ലതായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് പറഞ്ഞത്’- പ്രഫുല്ല ചന്ദ്രന്‍ വിശദീകരിച്ചു.

ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട് . പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതിനാലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് പോലീസിന്റെ വിശദീകരണം. ഉടൻതന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുമെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.