രണ്ടു കുട്ടികൾ മതിയെന്നായിരുന്നു തീരുമാനം, പിന്നീട് മൂന്നായി’ .പിഷാരടി നമ്മൾ സ്റ്റേജിൽ കാണുന്ന ആളല്ല. വൈറലായി ഭാര്യ സൗമ്യയുടെ പ്രതികരണം.

0

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഹാസ്യനടൻ ആണ് രമേശ് പിഷാരടി. വളരെ ചെറിയ കാലം കൊണ്ട് തന്നെ ഹാസ്യ ത്തിൻറെ മേമ്പൊടി ചാർത്തി മലയാളസിനിമയെ അവിസ്മരണീയമാക്കാൻ കഴിഞ്ഞ കലാകാരനാണ് രമേശ് പിഷാരടി. ബഡായി ബംഗ്ലാവ് എന്ന പരമ്പരയിൽ മികച്ച അവതാരക വേഷം കെട്ടി കൊണ്ട് ഇതിനകം പ്രേക്ഷകരുടെ കൈയടി നേടിയ വ്യക്തിയാണ് രമേശ് പിഷാരടി. മികച്ച പ്രതികരണമാണ് പിഷാരടിയുടെ സിനിമകൾക്കും കേരളത്തിൽ ലഭിക്കുന്നത്.

മലയാളത്തിലെ ജനപ്രിയ ചാനൽ ആയ ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോയിൽ പിഷാരടിയും ഭാര്യയും പങ്കെടുത്തിരുന്നു. ഇവരുടെ ഇൻട്രോ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിലാണ് രണ്ടു കുട്ടികൾ മതിയെന്ന് തീരുമാനിച്ചെങ്കിലും മൂന്നാമതും കൂടിയായ കാരണത്തെക്കുറിച്ച് പിഷാരടി വെളിപ്പെടുത്തിയത്.

ഈ വേദിയിൽ വെച്ചാണ് സ്റ്റേജിൽ കാണുന്നതുപോലെ ആണോ പിഷാരടി വീട്ടിലും പെരുമാറുന്നതെന്നായിരുന്നു മത്സരാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചത്. താരത്തിന് നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിലെന്ന് ഉടനെ സൗമ്യയുടെ മറുപടിയുമെത്തി. അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാര്‍ഥികളുമെല്ലാം സൗമ്യയോട് ഓരോ ചോദ്യങ്ങളുമായി വരാന്‍ തുടങ്ങി. ഇതോടെ ‘ഇവര്‍ തിരിച്ചും മറിച്ചും പലതും ചോദിക്കും. നമ്മള്‍ പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ’ എന്ന ദൃശ്യം സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞാണ് പിഷാരടി ഭാര്യയ്ക്ക് നല്‍കിയ ഉപദേശം. പലപ്പോഴും കൗണ്ടറുകൾ കൊണ്ട് ശ്രദ്ധേയമാവുന്ന വ്യക്തിത്വമാണ് താരത്തിന് .

ഈ വേദിയിൽ വച്ച് തന്നെ മക്കളെ കുറിച്ചും പിഷാരടി തുറന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്നായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നതും കുറേ ദിവസം വീട്ടിലിരിക്കേണ്ടി വന്നതും. പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണയ്ക്ക് മുന്‍പ് കട പൂട്ടിയെന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. സൗമ്യയുടെ കൗണ്ടറിന് വലിയ കൈയടിയാണ് കിട്ടിയത്. എന്തായാലും ഈ രംഗങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് ആണ് വഴിവെച്ചത്.