തനിക്കെതിരെ ബോഡി ഷെയ്മിങ് വാർത്ത നൽകിയ മാധ്യമത്തിനെതിരെ ലൈവിൽ എത്തി കിടുക്കാച്ചി മറുപടിയുമായി മലയാളികളുടെ പ്രിയനടി ; ഒടുവിൽ മാപ്പ് പറഞ്ഞ് ചാനൽ!

0

ബോഡി ഷെയ്മിങ് എന്ന വാക്ക് ഇന്ന് നമ്മുടെ സമൂഹത്തിന് അപരിചിതം ഒന്നുമല്ല. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെ ഇത്തരത്തിൽ ബോഡി ഷെയ്മിങ്ങിനു ഇരയാകാറുണ്ട്. കൂടുതലും സെലിബ്രിറ്റികൾ ആണ് ഇത്തരത്തിൽ ബോഡി ഷേവിങ്ങിന് ഇരയാകാറുള്ളതും. പ്രത്യേകിച്ച് സ്ത്രീകൾ. എന്നാൽ പല താരങ്ങളും ബോഡി ഷേമിങ്ങിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവരുടെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിലേക്ക് പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

അത്തരത്തിൽ ഇന്ന് ബോഡി ഷെമിങ്ങനെതിരെ വളരെ ശക്തമായ ഭാഷയിൽ തന്നെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെയും സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെയും പ്രിയതാരമായ അഭിരാമി. “വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി ” എന്ന തലക്കെട്ടോടെ കൂടി ഒരു മാധ്യമം അഭിരാമിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു വാർത്ത കഴിഞ്ഞദിവസം നൽകിയിരുന്നു. ഈ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു അഭിരാമി രംഗത്തെത്തിയത്.

വാർത്തയ്ക്കൊപ്പം പങ്കുവച്ച ചിത്രങ്ങളിൽ രണ്ടിലും തനിക്ക് ഒരേ ആത്മവിശ്വാസമാണുള്ളതെന്നും എന്തുമാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിച്ചു. ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായ സന്ദേശവുമായി നടി അഭിരാമി. നമ്മുടെ നാട്ടിൽ ഒരാളെ ദിവസങ്ങൾക്ക് ശേഷം കാണുമ്പോൾ സ്വാഭാവികമായി പറയുന്ന കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ ചോദ്യങ്ങൾ അയാളെ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയാമോ എന്ന് കൂടി അഭിരാമി ചോദിയ്ക്കുന്നു.

ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നതെന്നും അഭിരാമി പങ്കുവച്ച പോസ്റ്റിലൂടെ ചോദിക്കുന്നു. സംഭവം വിവാദമായതോടെ കൂടി മാപ്പ് പറഞ്ഞു കൊണ്ട് വാർത്ത പങ്കുവെച്ച് മാധ്യമവും രംഗത്തെത്തിയിട്ടുണ്ട്. വിവാഹത്തോടെ കൂടി അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്ത താരം മികച്ച കഥാപാത്രങ്ങളിലൂടെ തിരികെ എത്തിയിരുന്നു. വലിയ സ്വീകാര്യത യായിരുന്നു അഭിരാമിക്ക് ലഭിച്ചിരുന്നതും. അതുകൊണ്ടുതന്നെ അഭിരാമിയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം.