‘പൊതുസമൂഹത്തിൽ പൊതുവെ ഒരു ധാരണയുണ്ട് ട്രാൻസ്‌ജെൻഡേഴ്സ് എന്ന് വെച്ചാൽ കാമം കൊണ്ടുനടക്കുന്ന ആളുകൾ ആണെന്ന്’; ആണിലും പെണ്ണിലും മോശക്കാർ ഇല്ലേ അതുപോലെ ഞങ്ങൾക്കിടയിലുമുണ്ട്! കേൾക്കണം ഈ തുറന്നുപറച്ചിൽ!

0

നിരവധി ആരാധകരുള്ള ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്. ആണിൽ നിന്നും കണ്ട് ശരീരവും മനസ്സും പെണ്ണാകാൻ ആഗ്രഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞ അന്ന് പരിപൂർണ്ണമായും സ്ത്രീയായി മാറിയ സീമ വിനീത് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരു മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് സിനിമ. അതുകൊണ്ടുതന്നെ സീമ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും കുറിപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഇന്നിപ്പോൾ സിനിമാഭിനയം പങ്കു വച്ചിരിക്കുന്ന ഒരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ട്രാൻസ്‌ജെന്റർ കമ്യൂണിറ്റിയിൽ ഇപ്പോഴും നിലനിൽക്കുന്ന കുറച്ച് പ്രശ്നങ്ങളെക്കുറിച്ചും മറ്റുമാണ് സീമ തന്റെ കുറിപ്പിൽ പറയുന്നത്. സിനിമയുടെ കുറുപ്പ് ഇപ്രകാരമായിരുന്നു. “കുറെ ആയി പറയണം പറയണം എന്ന് കരുതിയ കാര്യം ആണ് .. എല്ലാരേം കുറിച്ചല്ല ചിലരെ കുറിച്ച് ചില ആണുങ്ങൾ മെസ്സേജ് അയക്കും..

അല്ലേൽ റിക്വസ്റ്റ് അയക്കും…. എന്നിട്ട് മെസ്സേജ് അയക്കും. ഒട്ടു മിക്ക ആളുകളും ആദ്യം തന്നെ ചേച്ചീ എന്ന് വിളിക്കും. അപ്പൊ ഞാൻ തിരിച്ചു എന്തെ അനിയാ എന്ന് ചോദിക്കും. അപ്പോൾ ഇങ്ങോട്ട്, പറയുന്നത് അപ്പളേക്കും നമ്മളെ അനിയൻ ആക്കിയോ എന്നാണ്. ‘ജീവിക്കാൻ വേണ്ടി ഇന്നും പലരും തെരുവിൽ പോകുന്നുണ്ട്. എല്ലാരിലും ആ തൊഴിൽ ചെയ്യുന്നൊരുണ്ട്. ആരും മോശക്കാരല്ല. പിന്നെ പറയുമ്പോൾ ട്രാൻസ്‌ജെൻഡേഴ്സ്. അതൊരിക്കലും ഞാൻ മോശമായി പറയില്ല. കാരണം ഒരുപക്ഷെ ഇന്നു കാണുന്ന ഒന്നും ഇല്ലേൽ ഞാനും തെരുവിന്റെ മകൾ ആയേനെ. ഉറ്റവരും ഉടയവരും കാണുകയും ഇല്ല. ഇന്ന് ഈ സ്നേഹിക്കുന്നോർ ആരും ഉണ്ടാവില്ല. ആരും ആഗ്രഹിച്ചു കൊണ്ട് പാതിരാത്രി എന്തും സംഭവിച്ചേക്കാവുന്ന നടു തെരുവിൽ സ്വന്തം ശരീരം വിൽക്കാൻ നിക്കില്ലല്ലോ അല്ലെ. ‘സാധാരണ നമ്മുടെ നാട്ടിൽ ചേച്ചീന്നു വിളിക്കുന്നെ സഹോദരിമാരെ അല്ലെ? അതുപോലെ ബഹുമാനം കൊടുക്കുന്നോർക്ക് അല്ലെ? അപ്പൊ അതാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്.

പക്ഷേ അവർ പ്രതീക്ഷിക്കുന്നത് നമ്മൾ തിരിച്ചു പപ്പു എന്ന് വിളിക്കുന്ന രതി ചേച്ചീ ആവും എന്നാണോ പൊതുസമൂഹത്തിൽ പൊതുവെ ഒരു ധാരണ ഉണ്ട് ട്രാൻജൻഡേഴ്സ് എന്ന് വെച്ചാൽ കാമം കൊണ്ട് നടക്കുന്ന ആളുകൾ ആണെന്ന്. ഏതു ആണിനെ കണ്ടാലും ഒലിപ്പിച്ചു പുറകെ പോകുന്നോർ ആണെന്നും. ‘ഓരോ സാഹചര്യം ആണ് മനുഷ്യനെ ഓരോന്നിലും കൊണ്ടുചെന്ന് എത്തിക്കുന്നത്. ഇത് പറയുമ്പോൾ ചിലർക്ക് എങ്കിലും തോന്നാം എന്താണ് ഇതേ ചെയ്യാൻ ഉള്ളോ വേറെ ജോലി ഒന്നും ചെയ്തു ജീവിച്ചൂടെ എന്ന് ഈ പറയുന്ന നിങ്ങളിൽ എത്രപേരുണ്ട് ഞങ്ങളെ പോലെ ഉള്ളവർക്ക് ജോലികൊടുക്കാൻ തയ്യാറായിട്ടുള്ളത്? ‘അതേ എല്ലാരെയും പോലെ തന്നെയാണ് ട്രാൻസ്‌ജെൻഡേഴ്സും. ആണിനെയും പെണ്ണിനേയും പോലെ അല്ലാതെ മറ്റൊന്നിനും നടക്കുകയല്ല. പിന്നെ ആണിലും പെണ്ണിലും മോശക്കാരില്ലേ അതുപോലെ ഞങ്ങൾക്കിടയിലും ഉണ്ട്”.