Social Media

മൊട്ടച്ചിയായി രഞ്ജിനി ഹരിദാസ് ; കാരണം ചികഞ്ഞ് സോഷ്യൽ മീഡിയയും ആരാധകരും!

മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരകയും അഭിനേത്രിയുമാണ് രഞ്ജിനി ഹരിദാസ്. കാഴ്ചപ്പാടുകളും വ്യക്തിത്വം കൊണ്ട് തിളങ്ങിയ വ്യക്തി. അതുകൊണ്ട് തന്നെയാണ് ബിഗ് ബോസ് മലയാളം സീസൺ വണ്ണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാൾ ആകുവാൻ രഞ്ജിനിക്ക് കഴിഞ്ഞതും. എന്തൊക്കെ തന്നെ സംഭവിച്ചാലും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന വ്യക്തി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. അതുകൊണ്ടുതന്നെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.

ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. പലപ്പോഴും തന്നെ പുത്തൻ പരീക്ഷണങ്ങളും മേക്കോവർ ലുക്കുമായി താരം സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. എന്നാൽ ഇത്തവണത്തേത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. മുടിമുറിച്ച് മൊട്ടച്ചി ആയാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത്. പലതരത്തിലുള്ള ഹെയർസ്റ്റൈലുകളും ഹെയർ കളറുമെല്ലാം രഞ്ജിനി തന്റെ മുടിയിൽ പരീക്ഷിക്കാറുണ്ട്.

അത് സമൂഹമാധ്യമങ്ങളിൽ എത്തിക്കാറുമുണ്ട്. പലപ്പോഴും ആരാധകർ അത് സ്വീകരിക്കാറും വിമർശിക്കാറുമുണ്ട്. എന്നാൽ എന്തിനു വേണ്ടിയാണ് ഇത്തരത്തിൽ മുടി മൊട്ടയടിച്ചു എന്ന ചോദ്യമാണ് പുതിയ ചിത്രം കണ്ട ആരാധകർ ഒന്നടങ്കം ഉന്നയിച്ചിരിക്കുന്ന ചോദ്യം.” ചെറുതായി ബോറടിച്ചതിനെ തുടർന്നാണ്. ” എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് രഞ്ജിനി കുറിച്ചത്. ചിത്രത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചിരിയ്ക്കുന്നത്.

പല താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. ക്യാൻസർ രോഗികൾക്കായി മുടി രഞ്ജിനി ഡൊണേറ്റ് ചെയ്തതാണോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ എന്താണ് കാരണം എന്ന് താരം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ആ കാരണം കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയയും ആരാധകരും ഒന്നടങ്കം ഇപ്പോൾ. ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിലാണ് ഇപ്പോൾ താരം അവതാരകയായി എത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top