ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് കുടുംബ വിളക്കിലെ ശീതൾ; നഷ്ടം താങ്ങാനാകാത്തത് എന്ന് താരം!

0

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് അമൃത നായർ. മിനിസ്ക്രീൻ താര മൃദുലാ വിജയുടെ സഹോദരി പാർവതി വിജയ് ആയിരുന്നു ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് വിവാഹത്തോടെ പാർവതി അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന അതോടെയാണ് അമൃത യിലേക്ക് ഈ കഥാപാത്രം എത്തിയത്. ശീതൾ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് ആയിരുന്നു അമൃതയുടെ അഭിനയജീവിതത്തിന് സമ്മാനിച്ചത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ അമൃതയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് ഇരിക്കുകയാണ് അമൃത . അമൃതയുടെ ഈ ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നതും. കൊറോണ ബാധിച്ച് മരണപ്പെട്ട തന്റെ സുഹൃത്തിനെ ഓർത്തായിരുന്നു അമൃത പൊട്ടിക്കരഞ്ഞത്.

ചെന്നൈ സ്വദേശിയായ ഉറ്റസുഹൃത്തിനെ വിയോഗം വലിയ ഒരു ആഘാതം തന്നെയാണ് അമൃതയിൽ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും സുരക്ഷിതരായി ഇരിയ്ക്കുവാനാണ് താരം ലൈവിലൂടെ പറഞ്ഞിരിയ്ക്കുന്നത്. ലൈവ് തുടങ്ങുന്നത് തന്നെ അമൃത് കരഞ്ഞുകൊണ്ടാണ്. കൊവിഡ് വാക്സിൻ എടുത്തതിനുശേഷം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അമൃതയുടെ സുഹൃത്ത് മരണപ്പെട്ടിരിക്കുന്നത്. ബാംഗ്ലൂർ വെച്ചു കണ്ടുമുട്ടിയ സൗഹൃദം പിന്നീട് എല്ലാ പ്രതിസന്ധിയിലും കൂടെയുണ്ടായിരുന്ന ഉറ്റസുഹൃത്ത്.

എപ്പോൾ വിളിക്കുമ്പോഴും സുരക്ഷിതയായി ഇരിക്കുവാൻ അമൃതയോട് പറഞ്ഞിരുന്നു. ആ സുഹൃത്തിന്റെ വിയോഗം സമൂഹ മാധ്യമങ്ങളിലൂടെയാണ് അമൃതയ്ക്ക് അറിയുവാൻ സാധിച്ചത്. അവസാനമായി തന്റെ സുഹൃത്തിനെ ഒരു നോക്ക് സാധിക്കാതെ പോയതിന്റെ വിഷമവും അമൃത പങ്കുവയ്ക്കുന്നു. കൊറോണ എത്രമാത്രം ഭീകരമാണെന്ന് സത്യം താൻ തിരിച്ചറിയുകയാണ് എന്നും, നമ്മുടെ ഉറ്റവർ നമ്മെ വിട്ട് പോകുമ്പോൾ മാത്രമാണ് കൊറോണയുടെ ആ ഒരു ഭീകരത നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്നും അമൃത മനസ്സിലാക്കുകയാണ് എന്നും വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ എല്ലാവരും സുരക്ഷിതരായി വീടുകളിൽ തന്നെ ഒതുങ്ങുക വാക്സിൻ എടുക്കുന്നവർ പോലും വാക്സിൻ എടുത്തു എന്ന് അഹങ്കരിച്ച് നടക്കാതെ സുരക്ഷിതരായി ഇരിക്കുവാനും അമൃത കൂട്ടിച്ചേർക്കുന്നു.