തന്നെ അധിക്ഷേപിച്ചവന്റെ വായടപ്പിച്ച് അമൃത സുരേഷ്; അശ്വതി ശ്രീകാന്ത് ആകാൻ ശ്രമിച്ചതാണോ എന്ന് ആരാധകർ!

0

ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റിഷോയിലൂടെ താരമായി മാറിയ വ്യക്തിയാണ് അമൃതാ സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ ബാലയുമായി അമൃതയുടെ വിവാഹം നടന്നതോടുകൂടി പിന്നണി ഗായിക എന്ന നിലയിൽ താരത്തിന് അധികമൊന്നും വളർച്ച കൈവരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ബാല യുമായുള്ള വിവാഹമോചനത്തിനുശേഷം പിന്നണിഗാന രംഗത്തും സ്റ്റേജ് ഷോകളിലും സമൂഹമാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുകയാണ് അമൃതാ സുരേഷ്.

പലപ്പോഴും സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം ആകാറുണ്ട് ഈ യുവഗായിക. കഴിഞ്ഞ ദിവസം അശ്വതി ശ്രീകാന്തിനെ ചിത്രത്തിനു താഴെ എഴുതിയ കമന്റ് അതിന് അശ്വതി ശ്രീകാന്ത് നൽകിയ കമന്റ് വലിയ രീതിയിലായിരുന്നു ചർച്ചയായി മാറിയതും. എന്നാൽ ഇന്നിപ്പോൾ അമൃതയും തന്റെ ചിത്രങ്ങൾക്ക് താഴെയായി ലഭിച്ച കമന്റിന്റെ സ്ക്രീൻഷോട്ടുമായി എത്തിയിരിക്കുകയാണ്. അമൃത ജീവിതം എന്താണെന്ന് മനസിലാക്കാതെ ജീവിക്കുകയാണെന്നും പതിനാറുകാരിയാണ് എന്നാണ് ഗായികയുടെ വിചാരമെന്നും കുഞ്ഞിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചൂടേ എന്നായിരുന്നു കമന്റ് ഇട്ടിരുന്നത്. എന്നാൽ ഈ ഒരു കമന്റിന് തക്കതായ മറുപടിയുമായാണ് അമൃത എത്തിയത്.

‘കമൻ്റ്സ് എപ്പോഴും ഞാൻ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു. പക്ഷെ ഇത് കുറച്ചു കൂടി പോയി. സ്ക്രീൻഷോട്ട് ഷെയർ ചെയ്യണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ? ഫെയ്ക്ക് അക്കൌണ്ട് ആണെന്നാണ് തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും. നിങ്ങൾക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത്? ഞാൻ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ?’.

ഇങ്ങനെ ആയിരുന്നു സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത് നിരവധി കമന്റുകളും അഭിനന്ദന പ്രവാഹവും ആണ് അമൃതയുടെ ഈ പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. കഴിഞ്ഞിരിക്കാം സമൃദ്ധിയുടെയും ബാലയുടെയും മകൾ ബാബുവുമായി ബന്ധപ്പെട്ട് അമൃതയും ബാലയും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലായിരുന്നു ചർച്ചയായി മാറിയതും. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ മറ്റൊരു സംഭവവുമായി അമൃത രംഗത്തെത്തിയിരിക്കുന്നത്.