Social Media

ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറത്തി തിരുവനന്തപുരത്തിന്റെ സ്വന്തം കടപ്പുറത്തുകാരി ; പൈലറ്റ് ആകണമെന്നത് എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹം! അറിയണം ഈ കടലിന്റെ മകളെ!

ജീവിതത്തിൽ ആരായി മാറണം എന്ന് പലരും പല രീതിയിൽ സ്വപ്നം കാണാറുണ്ട്. ചിലർ ആ സ്വപ്നങ്ങൾ നേടിയെടുക്കും പോൾ മറ്റുചിലർ പാതിക്ക് വെച്ച് സ്വപ്‌നങ്ങൾ ഉപേക്ഷിക്കാറാണ് പതിവ്. എന്തൊക്കെ പ്രതിസന്ധിഘട്ടങ്ങളിൽ നേരിടേണ്ടി വന്നാലും കണ്ട് സ്വപ്നത്തിനു വേണ്ടി ഏതറ്റംവരെയും പോകുമെന്ന് കാട്ടി തന്നിരിക്കുകയാണ് തിരുവനന്തപുരം കടപ്പുറത്തെ ഒരു കടലിന്റെ മകൾ. തിരുവനന്തപുരത്തെ കുറിച്ചുള്ള സ്വദേശിനിയായ ജനീ ജെറോമാണ് പൈലറ്റ് ആകണമെന്ന തന്റെ സ്വപ്നം നേടിയെടുത്തിരിക്കുന്നത്. എട്ടാം ക്ലാസ് മുതലുള്ള തന്റെ ആഗ്രഹം മുക്കുവനായ അച്ഛനോട് പറഞ്ഞപ്പോൾ ആ മകളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആയി പൂർണപിന്തുണയുമായി മുന്നിൽ നിന്നതും ആ അച്ഛൻ തന്നെ. ജെനിയുടെ ജീവിതമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്. എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.

പൈലറ്റ് ആകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കുകയാണ് ഈ കടപ്പുറത്തുകാരി. അഭിമാന പോസ്റ്റ് എന്ന രീതിയിലാണ് ജെനിയുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. സ്വപ്നം കാണുന്ന ഏതൊരു പെൺകുട്ടിക്കും ഉദാത്തമായ മാതൃക കൂടിയാണ് ജനി എന്ന ഈ കടപ്പുറത്ത് കാരി. സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് ഒന്നും ഒരു തടസ്സമല്ല എന്നതിനുള്ള മാതൃക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top