‘ ലാലേട്ടനൊപ്പം ഞാൻ അഭിനയിക്കില്ല ‘; സ്റ്റാർ മാജിക് താരം അനുവിനെ പൊങ്കാലയിട്ട് ആരാധകർ! പിന്നീട് സംഭവം അറിഞ്ഞപ്പോൾ കൈയ്യടിയും!

0

ഫ്ലവേഴ്സ് സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടി തന്നെ ധാരാളമാണ് അനുമോളെ പരിചയപ്പെടുത്തുവാൻ. സ്റ്റാർ മാജിക്കിലെത്തുന്നതിനു മുൻപുതന്നെ നിരവധി സീരിയലുകളിലും സിനിമയിലും വേഷമിട്ടിട്ടുണ്ട് എന്നാൽ പോലും അനുവിന്റെ ജീവിതത്തിൽ പ്രേക്ഷകശ്രദ്ധ ഏറ്റവുമധികം നേടിക്കൊടുത്ത സ്റ്റാർ മാജിക് തന്നെയാണ്. എപ്പോഴും പൊട്ടത്തരവും കുറുമ്പും ആയി നടക്കുന്ന അനു സ്റ്റാർ മാജിക്ക് പ്രേക്ഷകരുടെ പ്രിയങ്കരി ആണ്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് അനുമോൾ. അതുകൊണ്ടുതന്നെ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പലപ്പോഴും താരത്തിന്റെ ഫോട്ടോഷൂട്ടുകൾ വൈറലായി മാറാറുണ്ട്.

അനുവിന്റെ പുതിയ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് അതിയായ ആഗ്രഹമാണ്. ഇന്നിപ്പോൾ വലിയ രീതിയിൽ ചർച്ചയായി മാറി ഇരിക്കുന്നത് താരത്തിന്റെ ചിത്രത്തിന് താഴെയായി എത്തിയ ഒരു കമന്റും ആ കമന്റിന് അനു നൽകിയിരിക്കുന്ന മറുപടിയുമാണ്. ശരിക്കും പറഞ്ഞാൽ അനുവിനോട് ഉള്ള ഒരു ചോദ്യമാണ് ആരാധകൻ ചോദിച്ചിരിക്കുന്നത്. ആ ചോദ്യത്തിന് അനു നൽകിയ ഉത്തരം തുടക്കത്തിൽ ആരാധകരെ ഒന്ന് പ്രകോപിപ്പിച്ചു എന്നാൽപോലും തുടർന്ന് അനു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ചിരിയായിരുന്നു വന്നത്.

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലുള്ള ഒരു ചിത്രത്തിലേയ്ക്ക് അവസരം ലഭിച്ചാൽ ആ ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുമോ എന്നായിരുന്നു ആരാധകൻ ചോദിച്ചത്. എന്നാൽ ഉടൻ തന്നെ അനു നൽകിയ മറുപടി ഇല്ല എന്നാണ്. ഇല്ല എന്ന് അനുവിനെ മറുപടി ആരാധകരിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടാക്കിയത്. എന്നാൽ എന്തുകൊണ്ടാണ് താരം അത്തരത്തിലൊരു തീരുമാനമെടുത്തത് എന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ‘ലാലേട്ടനൊപ്പം അഭിനയിക്കാൻ ഇപ്പോൾ ഒരു അവസരം കിട്ടിയാൽ ഞാൻ അത് ചെയ്യില്ല. ചെറുപ്പം മുതൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ.

അതുകൊണ്ടു തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ വലിയ ചമ്മലായിരിക്കും. വെറുതെ എന്തിനാണ് അദ്ദേഹത്തിന്റെ ആരാധകരെ കൊണ്ട് ‘വേറെ ആരെയും കിട്ടിയില്ലേ?’ എന്ന് ചോദിപ്പിക്കുന്നത്. എനിക്കാണെങ്കിൽ ലാലേട്ടൻ ജീവനാണ്.’എന്നായിരുന്നു അനു പറഞ്ഞത്. എന്നാൽ, ലാലേട്ടന്റെ സഹോദരിയായി അഭിനയിക്കാൻ അവസരം കിട്ടിയാൽ കിടുവാകും എന്നാണ് ഇതിനു ആരാധകർ നൽകുന്ന മറുപടി. മിനി സ്ക്രീൻ രംഗത്ത് ഇപ്പോൾ സജീവമായി മാറിയിരിക്കുകയാണ് അനുമോൾ. ഏഴ് വർഷത്തിലേറെയായി അനു തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട്.