അസാമാന്യമായ മെയ് വഴക്കവുമായി മീനാക്ഷി ദിലീപ്; സിനിമാ പ്രവേശനത്തിനുള്ള ഒരുക്കത്തിലാണോ എന്ന് ആരാധകർ!

0

മലയാള താര പുത്രിമാരിൽ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് പുത്രിയാണ് ദിലീപ്-മഞ്ജുവാര്യർ ദമ്പതികളുടെ മകൾ മീനാക്ഷി. അധികമൊന്നും സമൂഹമാധ്യമങ്ങളിളും ക്യാമറയ്ക്കു മുന്നിലും മീനാക്ഷി പ്രത്യക്ഷപ്പെടാറില്ല എന്നാൽപോലും മികച്ച ആരാധക പിന്തുണ തന്നെ ഈ കൊച്ചുമിടുക്കിയ്ക്കുണ്ട്. അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങൾ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ അത് ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് മീനാക്ഷിയുടെ ഒരു ഡാൻസ് വീഡിയോയാണ്.

മീനാക്ഷി തന്നെയാണ് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദീപിക പദുകോൺ രൺവീർ സിംഗ് കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രമായ പത്മാവതിലെ നൈനോവാലെ ലേ എന്ന ഗാനത്തിനാണ് മീനാക്ഷി ചുവടുകൾ വെച്ചിരിക്കുന്നത്. അസാമാന്യ മെയ്‌വഴക്കത്തോടെ കൂടിയാണ് മീനാക്ഷി നൃത്തം ചെയ്തിരിക്കുന്നത്. ഷാഡോ വീഡിയോയാണ് താരം പങ്കുവെച്ചത്.

ജനലഴികളിൽ നിന്നും വരുന്ന ചെറിയ സൂര്യപ്രകാശത്തിന് വെളിച്ചത്തിൽ മീനാക്ഷി നൃത്തം ചെയ്യുന്നത് വ്യക്തമായി കാണാം എന്നാൽ മുഖം വ്യക്തമല്ല. നിരവധി ആരാധകരും താരങ്ങളുമാണ് മീനാക്ഷിയുടെ ഡാൻസ് വീഡിയോയ്ക്ക് താഴെയായി കമന്റ് മായി എത്തിയിരിക്കുന്നത്. മഞ്ജുവിനെ അതേ നൃത്ത ചാരുത മീനാക്ഷിക്കും ലഭിച്ചു എന്ന് തന്നെയാണ് ആരാധകർ ഒന്നടങ്കം പറഞ്ഞിരിക്കുന്നത്. ഒപ്പം തന്നെ അമ്മയുടെ കിം ഡാൻസ് ആണോ ഇത്തരത്തിലൊരു നൃത്തം ചെയ്യാൻ പ്രേരണയായത് എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്.

താര പുത്രിയുടെ സിനിമാ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ. എംബിബിഎസ് വിദ്യാർത്ഥി കൂടിയായ മീനാക്ഷി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചെറിയതോതിൽ ആക്ടീവായി വരുന്നതിന് കാരണം സിനിമാ പ്രവേശനം ആണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ അതേ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.