വിവാഹമോതിരം അടയാളം ആക്കാൻ ഒരുങ്ങി സാമന്ത അക്കിനേനി. ഉടൻതന്നെ കാളിദാസൻറെ ശകുന്തള ആവുമെന്ന് സ്ഥിരീകരിച്ചു താരം

0

തെന്നിന്ത്യൻ നടികളിൽ വെച്ച് മലയാളി പ്രേക്ഷകർക്ക് വേറെ പ്രിയങ്കരിയായ യുവനടി ആണ് സാമന്ത അക്കിനേനി. തൻറെ അഭിനയ മികവുകൊണ്ട് തമിഴ്സിനിമ ലോകത്തെ ഞെട്ടിച്ചുകളഞ്ഞ സാമന്ത യുവനടൻ നാഗചൈതന്യ യുടെ ഭാര്യയാണ്. ദിവസവും പുത്തൻ പുതിയ വിശേഷങ്ങളും ആയിട്ടാണ് നടിയുടെ വരവ്. ഇപ്പോൾ ആരാധകരെയും പ്രേക്ഷകരെയും ആവേശത്തിലാക്കി പുതിയ പ്രസ്താവനയും കൊണ്ടുവന്നിരിക്കുകയാണ് താരമിപ്പോൾ.


അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രത്തിൻറെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. കാളിദാസൻറെ ശകുന്തള ആയിട്ടാണ് താരമിപ്പോൾ എത്തുന്നത്. ഒരു വലിയ ആരാധക വൃത്തത്തെ സൃഷ്ടിച്ച താരമാണ് സാമന്ത. തെന്നിന്ത്യയിൽ ഒട്ടുമിക്ക മുൻനിര നായകൻമാരോടൊപ്പം താരം ഇതിനകം അഭിനയിച്ചിട്ടുണ്ട്. മെർസൽ, അഞ്ചാൻ, 24, കത്തി, ജാനു, തെറി, രംഗസ്ഥലം, സൂപ്പർ ഡീലക്സ് എന്നിങ്ങനെ നിരവധി മികച്ച ചിത്രങ്ങളിൽ താരം അഭിനയിച്ചു.

പുരാണ കഥാപാത്രമായ ശകുന്തളയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരുങ്ങി സാമന്ത. കാളിദാസൻറെ നാടകമായ അഭിജ്ഞാനശാകുന്തളം ആസ്പദമാക്കി ഗുണശേഖരൻ തെലുങ്കിൽ ഒരുക്കുന്ന ചിത്രത്തിലാണ് സാമന്ത ശകുന്തള ആവുന്നത്. മിത്തോളജിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ശാകുന്തളം എന്നാണ് ചിത്രത്തിന് പേരു നൽകിയിട്ടുള്ളത്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അനുഷ്ക ഷെട്ടി നായികയായ രുദ്രമാദേവി എന്ന ചിത്രത്തിൻറെ സംവിധായകനായിരുന്നു ഗുണശേഖരൻ.

സോഷ്യൽ മീഡിയയിൽ വളരെ ചർച്ചാവിഷയമായിരിക്കുകയാണ് സിനിമ ഇപ്പോൾ.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാമന്ത ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് എല്ലാം മികച്ച പ്രതികരണവും ലഭിക്കുന്നു. ആമസോൺ സീരിയസ് ആയ ഫാമിലി മാൻ 2 ആണ് നടിയുടെ അടുത്ത പ്രോജക്ട്.