ചീരവിനു ശേഷം മേഘ്നയുടെ ജീവിതത്തിൽ വീണ്ടുമൊരു നഷ്ടം കൂടി ; താങ്ങാനാവുന്നില്ലെന്ന് താരം!

0

വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളും സിനിമകളും ആണ് മലയാളത്തിൽ ചെയ്തത് എന്നാൽ പോലും ആ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് തന്നെ മലയാളി മനസ്സിൽ ഇടംനേടിയ താരമാണ് മേഘ്നാ രാജ്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്നയ്ക്ക് പിന്നീട് ലഭിച്ചത് നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ ആയിരുന്നു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട ചിത്രങ്ങളിലും തിരക്കേറിയ ഒരു താരമായി മേഘ്ന വളർന്നത് ചുരുങ്ങിയ കാലയളവിൽ തന്നെയായിരുന്നു.

കന്നഡ അഭിനേതാവ് ചിരഞ്ജീവി സർജ യുമായുള്ള നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിലെ വിവാഹത്തെത്തുടർന്ന് താരം അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാൽ അധിക ആയുസ്സു ആ ദാമ്പത്യജീവതത്തിന് ഉണ്ടായിരുന്നില്ല. ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മരിക്കുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. തുടർന്ന് കുഞ്ഞു ചീരുവിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മേഘ്ന.

ജൂനിയർ സീരു എത്തിയ തോടുകൂടി കുഞ്ഞിനൊപ്പം കൂടുതൽ സമയം ചിലവഴിച്ച മേഘ്ന തന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു ദുഃഖകരമായ വാർത്തയാണ് സോഷ്യൽ മീഡിയയെ ഒന്നടങ്കം വേദനിപ്പിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മറ്റൊരു നഷ്ടത്തെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. താരത്തിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന വളർത്തുനായ മരണപ്പെട്ടിരിക്കുകയാണ്.

ബ്രൂണോയുടെ വിയോഗം വലിയ ഒരു ആഘാതം തന്നെയാണ് മേഘനയിൽ സൃഷ്ടിച്ചിരിക്കുന്നത് എന്നകാര്യം മേഘ്ന പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ നിന്ന് തന്നെ വ്യക്തമാണ്. മേഘ്ന പങ്കു വച്ചിരിക്കുന്ന കുറിപ്പ് ഇപ്രകാരമാണ്. ” കുറേയധികം നഷ്ടപ്പെട്ടിരിക്കുന്നു. അവന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എന്റെ ഉറ്റ ചങ്ങാതി അവന്റെ അന്ത്യശ്വാസം ഇന്ന് എടുത്തു. എനിക്ക് ആവശ്യമായിരുന്നു ജൂനിയർ ചീരുവിന് ഒപ്പം കളിക്കുവാനും, അവന്റെ പിന്നാലെ ഓടി നടക്കുവാനും. ബ്രൂണോയെ പൊതുവേ കുട്ടികളെ ഇഷ്ടമല്ല.

എന്നാൽ ജൂനിയർ തീരവുമായി വളരെ പെട്ടെന്ന് തന്നെ അടുക്കുകയും ചെയ്തു. ഞാൻ കരുതുന്നു അവനവന്റെ മാസ്റ്റർനെ തിരിച്ചറിഞ്ഞു എന്ന്. അവൻ ഇല്ലാതെ ഈ വീട് പഴയതുപോലെ ആകില്ല. ഈ വീട്ടിലേയ്ക്ക് എത്തുന്നവരെല്ലാം എന്നോട് ചോദിയ്ക്കും ബ്രൂണോ എവിടെയെന്ന്? ഞങ്ങൾ അവനെ അതി തീവ്രമായി തന്നെ മിസ്സ്‌ ചെയ്യും. എനിയ്ക്ക് ഉറപ്പുണ്ട് നീ ചീരുവിനു ഓപ്പമാണ് എന്ന്. അതുപോലെ തന്നെ അദ്ദേഹം നിനക്ക് ഒപ്പവും.” നിരവധി കമന്റുകളാണ് മേഘ്ന പങ്കുവെച്ച കുറിപ്പിന് താഴെയായി എത്തിയിരിക്കുന്നത്.